|    May 25 Thu, 2017 3:05 am
FLASH NEWS

അവധിക്കെത്തിയ ഗള്‍ഫുകാരന്റെ ആത്മഹത്യ; വിശ്വസിക്കാനാവതെ പെരുമ്പള്ളിച്ചിറ ഗ്രാമം

Published : 7th September 2016 | Posted By: SMR

തൊടുപുഴ: ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ ഗൃഹനാഥനെ വീടിനുള്ളില്‍ കഴുത്ത് അറുത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍. ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരികയാണ്.പെരുമ്പിള്ളിച്ചിറ കൊല്ലം കുടിയില്‍ മുഹമ്മദിനെയാണ് (52) ഭാര്യവീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുഹമ്മദ് കോതമംഗലം വെണ്ടുകുടി സ്വദേശിയാണ്.കഴിഞ്ഞ ജൂലൈയിലാണ് നാട്ടിലെത്തിയത്. മുഹമ്മദ് അടുത്ത മാസം ഒന്നിനു തിരികെ പോവാനിരിക്കെയാണ് മരണം സംഭവിച്ചത്. സൗദി റിയാദില്‍ ഡ്രൈവറായാണ് മുഹമ്മദ് ജോലി ചെയ്തിരുന്നത്.
മുഹമ്മദ് ഷുഗറിനും ബിപിയ്ക്കുമുള്ള മരുന്ന് കഴിച്ചിരുന്നുവെന്നാണ് വീട്ടുകാര്‍ പോലിസിനോട് പറഞ്ഞത്.രാത്രി പ്രാര്‍ഥനയ്ക്കുശേഷം വീടിനു പുറത്തേയ്ക്ക് ഇറങ്ങിയപ്പോയ മുഹമ്മദിനെ കാണാതെ വന്നതോടെ ഭാര്യ അന്വേഷിച്ചെത്തിയപ്പോഴാണ് കഴുത്തില്‍ ഗുരുതരമായി പരിക്കേറ്റ് മുഹമ്മദ് പിടയുന്നത് കണ്ടത്.വീട്ടിലുപയോഗിച്ചുകൊണ്ടിരുന്ന കത്തിയും സമീപത്തു നിന്നും കണ്ടെത്തി.
ഭാര്യയുടെയും മക്കളുടെയും നിലവിളി കേട്ട് സമീപവാസികളെത്തിയാണ് മുഹമ്മദിനെ  സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും അമിത രക്ത പ്രവാഹം മൂലം കോലഞ്ചേരി മെഡിക്കല്‍ മിഷനിലേയ്ക്ക മാറ്റാന്‍ തീരുമാനിച്ചു. പോവാനുള്ള യാത്രക്കിടെ വഴിമധ്യേ മരണം സംഭവിച്ചതോടെയാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയധികൃതര്‍ കത്തികുത്തികയറിയ നിലയിലാണ് മുഹമ്മദിനെ ആശുപത്രിയിലെത്തിച്ചതെന്നാണ് പറയുന്നത്. സംഭവത്തില്‍ തൊടുപുഴ പോലിസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.ഇന്നലെ പുലര്‍ച്ചെ ഒന്നരയ്ക്കാണ് സംഭവം നടന്നതെന്നാണ് വീട്ടുകാര്‍ പറയുന്നത്.കാര്യമായ സാമ്പത്തിക പ്രശ്‌നങ്ങളോ, വീട്ടുപ്രശ്‌നങ്ങളോ ഇല്ലയെന്നാണ് പോലിസ് പറയുന്നത്.
തൊടുപുഴ താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്താനെത്തിച്ചെങ്കിലും ആശുപത്രിയധികൃതര്‍ കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് റഫര്‍ ചെയ്തു.പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 2.30നു ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി പോലിസ് അറിയിച്ചു.
പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ ആത്മഹത്യയെന്ന് സ്ഥീരികരിച്ചതായി പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day