|    May 25 Thu, 2017 4:21 pm
FLASH NEWS

അവതാര്‍ തട്ടിപ്പ്; നിക്ഷേപകന്‍ ആത്മഹത്യ ചെയ്തു

Published : 8th October 2016 | Posted By: SMR

തൃശൂര്‍: സ്വര്‍ണാഭരണശാലയുടെ നിക്ഷേപ പദ്ധതിയില്‍ പണം നിക്ഷേപിച്ച് കബളിപ്പിക്കപ്പെട്ട നിക്ഷേപകന്‍ ആത്മഹത്യ ചെയ്തു. അവതാര്‍ ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചിരുന്ന പേരാമംഗലം സ്വദേശി തടത്തില്‍ രവീന്ദ്രന്‍ (65) ആണ് ഇന്നലെ ആത്മഹത്യ ചെയ്തത്. പണം നിക്ഷേപിച്ചാല്‍ സ്വര്‍ണവില കുറയുമ്പോള്‍ കൂടുതല്‍ സ്വര്‍ണം ലഭിക്കുമെന്ന ജ്വല്ലറിയുടെ പരസ്യത്തില്‍ വിശ്വസിച്ച് ഇദ്ദേഹം ആറുലക്ഷം രൂപ അവതാറില്‍ നിക്ഷേപിച്ചിരുന്നു. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടവര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പൂട്ടിക്കിടക്കുന്ന തൃശൂരിലെ അവതാര്‍ ജ്വല്ലറി ഷോറൂമിന് മുന്നില്‍ സമരം നടത്തിവരുകയാണ്. പണം നഷ്ടപ്പെട്ടതില്‍ രവീന്ദ്രന്‍ അതീവ ദുഃഖിതനായിരുന്നുവെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day