|    Mar 24 Fri, 2017 1:46 pm
FLASH NEWS

അവതരിപ്പിച്ച 15 ബില്ലുകളും ലോക്‌സഭ പാസാക്കി; ഈ പാര്‍ലമെന്റ് സമ്മേളനം 100ല്‍ 100

Published : 14th August 2016 | Posted By: SMR

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഇത്തവണത്തെ മഴക്കാല സമ്മേളനത്തിന്റെ പ്രവര്‍ത്തനം നൂറു ശതമാനമെന്ന് കണക്കുകള്‍. ലോക്‌സഭ നേരത്തെ തീരുമാനിച്ച സമയത്തിന്റെ 110.84% ശതമാനം പ്രവര്‍ത്തിച്ചപ്പോള്‍ രാജ്യസഭ 99.54% ശതമാനം പ്രവര്‍ത്തിച്ചു. 15 ബില്ലുകളാണ് ഈ സമ്മേളനത്തില്‍ അവതരിപ്പിച്ചത്. ഇൗ 15 ബില്ലും ലോക്‌സഭ പാസാക്കി. രാജ്യസഭയില്‍ 14 ബില്ലുകള്‍ പാസായി. ജിഎസ്ടി ബില്ല് പാസായതാണ് ഈ സമ്മേളനത്തിലെ ഏറ്റവും വലിയ നേട്ടം. ലോക്പാല്‍, ലോകായുക്ത ബില്ല്, നികുതി പിരിക്കല്‍ ഭേദഗതി ബില്ല്, മെറ്റേണിറ്റി ബെനിഫിറ്റ് ബില്ല് എന്നിവ അവതരിപ്പിച്ച അന്ന് തന്നെ പാസാക്കി.
സമ്മേളിച്ച 20 ദിവസത്തില്‍ ഭൂരിഭാഗം ദിവസങ്ങളും സഭ നേരത്തേ തീരുമാനിച്ചതിലും കൂടുതല്‍ സമയം സമ്മേളിച്ചു. 11 ദിവസം ലോക്‌സഭ കൂടുതല്‍ സമയം സമ്മേളിച്ചപ്പോള്‍ രാജ്യസഭ 14 ദിവസം കൂടുതല്‍ സമയം സമ്മേളിച്ചു. ചോദ്യോത്തരവേള 2004നു ശേഷം ഏറ്റവും മികച്ചതായിരുന്നു. ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ 25 ശതമാനത്തിന്(98 എണ്ണം) മറുപടി ലഭിച്ചു. രാജ്യസഭയിലെ 28 ശതമാനം (84 എണ്ണം) ചോദ്യങ്ങള്‍ക്കും മറുപടിയുണ്ടായി.
ലോക്‌സഭയുടെ നിശ്ചിത സമയത്തിന്റെ 88 ശതമാനവും ചോദ്യോത്തരവേളയായാണ് ചെലവഴിച്ചത്. രാജ്യസഭയുടെ നിശ്ചിത സമയത്തിന്റെ 69 ശതമാനം ചോദ്യോത്തര വേളയായിരുന്നു. ദലിതര്‍ക്കെതിരായ അക്രമം, വിലക്കയറ്റം തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിന് ലോക്‌സഭ അതിന്റെ സമയത്തിന്റെ 40 ശതമാനവും രാജ്യസഭ 52 ശതമാനവും ചെലവഴിച്ചു.
കശ്മീര്‍ പ്രശ്‌നം ഇരുസഭകളും 16 മണിക്കൂര്‍ ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓര്‍ഡിനന്‍സ്, ഡെന്റിസ്റ്റ് ഭേദഗതി ഓര്‍ഡിനന്‍സ് എന്നീ ഓര്‍ഡിനന്‍സുകള്‍ക്ക് പകരമായി ബില്ലുകള്‍ കൊണ്ടുവരുകയും ഇരുസഭകളും അത് പാസാക്കുകയും ചെയ്തു.

(Visited 67 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക