|    Jan 16 Mon, 2017 4:33 pm

അവഗണന: കൂടത്തായിയില്‍ ഇരുപത് കുടുംബങ്ങള്‍ വോട്ട് ബഹിഷ്‌കരണവുമായി രംഗത്ത്

Published : 24th October 2015 | Posted By: SMR

താമരശ്ശേരി: തങ്ങളുടെ പ്രദേശത്തെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചു കൂടത്തായിയിലെ ഇരുപതോളം കുടുംബങ്ങള്‍ വോട്ട് ബഹിഷ്‌ക്കരണവുമായി രംഗത്ത്. ഓമശ്ശേരി പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ഇരുപതോളം കുടുംബങ്ങളാണ് തങ്ങളുടെ വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങുന്നത്.
ഒന്ന്, രണ്ട് വാര്‍ഡുകളിലൂടെ കടന്നുപോവുന്ന റോഡിനെ അധികൃതര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ തങ്ങളുടെ സമ്മതിദാനാവകാശം പ്രതിഷേധ സൂചകമായി ബഹിഷ്‌കരിക്കാനൊരുങ്ങുന്നത്. ഇരു ഭാഗത്തും ടാറിംഗ് നടത്തിയെങ്കിലും രണ്ടാം വാര്‍ഡില്‍ പെട്ട 150 മീറ്ററോളം ഒഴിച്ചിടുകയായിരുന്നു. സംസ്ഥാന പാതയിലെ കൂടത്തായിയില്‍ നിന്നും കോടഞ്ചേരി റോഡിലെ ചാമോറയിലെത്തുന്ന റോഡാണിത്.
മൂന്നര പതിറ്റാണ്ടോളം പഴക്കമുള്ള റോഡിന്റെ ഇരു വശവും ടാറിംഗ് നടത്തിയെങ്കിലും വേട്ടുവന്‍ചാല്‍ ഭാഗത്ത് 150 മീറ്ററോളം ഒഴിച്ചിട്ടു. ഓമശ്ശേരി പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡികളില്‍പ്പെട്ട നിരവധി കുടുംബങ്ങള്‍ക്കുള്ള ഏക ആശ്രയമാണ് ഈ റോഡ്.
മാറി മാറി വന്ന ഭരണ സമിതികളൊന്നും ഇവരുടെ അവസ്ഥ കണ്ട ഭാവം നടിച്ചില്ല. രണ്ടാം വാര്‍ഡില്‍ ചെലവഴിക്കേണ്ട ഫണ്ട് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഒന്നാം വാര്‍ഡിലേക്ക് മാറ്റിയെന്നും ആരോപണമുണ്ട്.
അതിര്‍ത്തിയിലായി സാധാരണക്കാരായ ഇരുപതോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനാണ് ഇവരുടെ തീരുമാനം. അനുനയങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഇവരെ എങ്ങനെ വിശ്വസിക്കുമെന്നാണ് പ്രദേശവാസികള്‍ ചോദിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക