|    Jun 28 Wed, 2017 10:58 pm
FLASH NEWS

അവകാശ സംരക്ഷണ സമരം കേരള രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കും: ജോണ്‍സണ്‍ കണ്ടച്ചിറ

Published : 11th November 2016 | Posted By: SMR

കടയ്ക്കല്‍: അവകാശ സംരക്ഷണ സമരം കേരള രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് എസ്ഡിപി ഐ ജില്ലാ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ടച്ചിറ. എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച അവകാശ പ്രഖ്യാപന സംഗമത്തിന്റെ ഭാഗമായി ചടയമംഗലം  മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചുണ്ടയില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറി മാറി വന്ന ഭരണകൂടങ്ങള്‍ ഭൂധാനത്തിന്റെ പേരില്‍ ഇക്കാലമത്രയും പൊതുജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് നജീംമുക്കുന്നം അധ്യക്ഷത വഹിച്ചു.  കീഴ്‌ത്തോണി വാര്‍ഡ് മെംബര്‍ ഷാനിമോള്‍ തോണിയോട്, പ്രവാസി ഫോറം ജില്ലാ പ്രസിഡന്റ് സക്കീര്‍ ചുണ്ട, മണ്ഡലം ജനറല്‍ സെക്രട്ടറി സുലൈമാന്‍, ജോയിന്റ് സെക്രട്ടറി മജീദ് തോണിയോട്, മുഹമ്മദ് റാഫി ചുണ്ട, യൂനുസ് മൗലവി കാരാളി കോണം, സുലൈമാന്‍ ചുണ്ട, അഷ്‌റഫ് ചുണ്ട സംസാരിച്ചു.കരുനാഗപ്പള്ളി:  എസ്ഡിപിഐ കരുനാഗപ്പള്ളി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രണ്ടാം ഭൂ സമര അവകാശപ്രഖ്യാപന സംഗമം നടത്തി. ഓച്ചിറ ടൗണില്‍ നടന്ന സംഗമം പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി കബീര്‍ പോരുവഴി ഉദ്ഘാടനം ചെയ്തു. കുത്തകകളില്‍ നിന്നും ഭൂമി വീണ്ടെടുത്ത് കേരളത്തിലെ മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഷാജി കെ എസ് പുരം അധദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മറ്റിയംഗം നിഹാദ് മാസ്റ്റര്‍ അവകാശ പ്രഖ്യാപനം നടത്തി. മണ്ഡലം സെക്രട്ടറി സജീവ് കൊച്ചാലും മൂട്, ഖജാഞ്ചി നിസാര്‍ ബ്ലാഹയില്‍, അംഗങ്ങളായ എച്ച് ഹാഷിം, നജീബ് സംസാരിച്ചു. കണ്ണനല്ലൂര്‍: എസ്ഡിപിഐ കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അവകാശ പ്രഖ്യാപന സമ്മേളനം അയത്തില്‍ റസാഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജഹാന്‍ കുന്നുംപുറം അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക