|    Jul 26 Wed, 2017 8:31 am
FLASH NEWS

അഴുക്കു ചാല്‍ നിറഞ്ഞ് മലിനജലം പുറത്തേക്കൊഴുകുന്നു

Published : 22nd July 2016 | Posted By: SMR

വടകര: അഴുക്ക് ചാല്‍ നിഞ്ഞത് കാരണം മാലിന ജലം മുഴവന്‍ പുറത്തേക്കൊഴുകിയത് കാല്‍നട യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. വടകര പഴയ ബസ്സ് സ്റ്റാന്റിന് സമീപത്തെ ക്യൂന്‍സ് റോഡിലെ അഴുക്ക് ചാലിലാണ് മാലിന്യം നിറഞ്ഞത് കാരണം മലിന ജലം പുറത്തേക്കൊഴുകിയത്. ഇവിടെ കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇതേ അവസ്ഥ സംജാതമായിരുന്നു. എന്നാല്‍ വേണ്ട നടപടിയെടുക്കാന്‍ നഗരസഭ അധികൃതര്‍ക്കായിട്ടില്ല.
അഴുക്ക് ചാലിലെ ചെളിയും മണ്ണും കാരണം വെള്ളം ഒഴുകിപ്പോകാന്‍ പറ്റാത്തതാണ് പുറത്തേക്ക് വന്നതെന്ന് കരുതുന്നു.
അതേസമയം ക്യൂന്‍സ് വൈന്‍ ആന്റ് ബിയര്‍ സെന്ററിലെ കക്കൂസ് മാലിന്യം പൈപ്പ് വഴി ഈ ഓടയിലേക്കാണ് പോകുന്നതെന്ന് പരിസരത്തെ മറ്റു കച്ചവടക്കാര്‍ ആരോപിച്ചു. സാധാരണയുണ്ടാകുന്ന മാലിന്യത്തിന്റെ ഗന്ധവും കക്കൂസ് മാലിന്യത്തിന്റെ ഗന്ധവും വ്യത്യസ്ഥമായതിനാല്‍ ഇവിടെയുള്ള ഓടയില്‍ കക്കൂസ് മാലിന്യം ഉണ്ടെന്ന് തന്നെയാണെന്നാണ് ഇവര്‍ പറയുന്നത്. അഴുക്ക് ചാല്‍ നിറയാന്‍ കാരണം ഈ വെള്ളമാണെന്നും, ഈ വെള്ളം തന്നെയാണ് പുറത്തേക്ക് ഒഴുകുന്നതെന്നും പരിസരത്തെ കച്ചവടക്കാര്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക