|    May 23 Tue, 2017 4:32 pm
FLASH NEWS

അഴുക്കുചാലുകളില്‍ നിന്ന് മലിനജലം റോഡിലേക്കൊഴുകുന്നു

Published : 28th July 2016 | Posted By: SMR

പാലക്കാട്: മഴക്കാലമായതോടെ അഴുക്കുചാലുകള്‍ നിറഞ്ഞ് മലിനജലം റോഡിലേക്കൊഴുകുന്നത് നഗരവാസികള്‍ക്ക് ദുരിതമാവുന്നു. നഗരത്തിലെ പ്രധാന റേഡുകളിലും പോക്കറ്റ് റോഡുകളോടും ചേര്‍ന്നുള്ള അഴുക്കുചാലുകളില്‍ നിന്നാണ് മലിനജലം റോഡിലേക്ക് പരന്നൊഴുകുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ അടിഞ്ഞും അഴുക്കുചാലുകളിലെ മണ്ണ്‌നീക്കം ചെയ്യാത്തതുമാണ് ഇത്തരത്തില്‍ മലിനജലമൊഴുക്കിന് കാരണമാവുന്നത്. നഗരത്തില്‍ മിക്കയിടങ്ങളിലും അഴുക്കുചാലുകളിലെ മണ്ണും മാലിന്യങ്ങളും നഗരസഭാ യഥാസമയം നീക്കം ചെയ്യുന്നില്ല. എന്നാ ല്‍ ചിലയിടങ്ങളില്‍ ശുചീകരണ തൊഴിലാളികള്‍ അഴുക്കുചാലുകളില്‍ നിന്ന് വാരിയെടുക്കുന്ന മണ്ണും മാലിന്യങ്ങളും ദിവസങ്ങളോളം സമീപത്തുതന്നെ കിടക്കുന്ന സ്ഥിതിയാണ്.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും കയറ്റികൊണ്ടുപോകാത്ത മാലിന്യങ്ങള്‍ വീണ്ടും അഴുക്കുചാലുകളിലേക്കു തന്നെ വീഴുന്ന സ്ഥിതിയാണ്.  സുല്‍ത്താന്‍പേട്ട, മേട്ടുപ്പാളയം സ്ട്രീറ്റ്, പട്ടിക്കര, ജിബി റോഡ് എന്നിവിടങ്ങളിലെല്ലാം ഇത്തരത്തില്‍ അഴുക്കുചാലുകളടഞ്ഞ് മലിനജലം പുറത്തേക്കു വരുന്നുണ്ട്.
സുല്‍ത്താന്‍പേട്ട – കോയമ്പത്തൂര്‍ റോഡില്‍ ചെട്ടിത്തെരുവിലേക്ക് തിരിയുന്നിടത്തെ അഴുക്കുചാലടഞ്ഞ് മാസങ്ങളായി മലിനജലം റോഡിലേക്കൊഴുകുകയാണ്. കഴിഞ്ഞദിവസം അഴുക്കുചാല്‍ പേരിന് വൃത്തിയാക്കിയെങ്കിലും മലിനജലം പുറത്തേക്കു വരുന്നതിന് അയവു വന്നിട്ടില്ലെന്നാണ് സമീപ—വാസികള്‍ പറയുന്നത്.
മലിനജലം റോഡില്‍കെട്ടികിടക്കുന്നതുമൂലം ദുര്‍ഗന്ധവും ഏറെയാണെന്നാണ് വ്യാപാരികളും പ്രദേശവാസികളും പറയുന്നത്.  കാല്‍നടയാത്രക്കാര്‍ക്ക് കെട്ടികിടക്കുന്ന മലിനജലത്തിലൂടെവേണം തെരുവിലേക്കും സുല്‍ത്താന്‍പേട്ട ഭാഗത്തേക്കും വരാന്‍. 19ാം വാര്‍ഡി ല്‍പ്പെട്ട പ്രദേശത്ത് നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നതെന്നിരിക്കെ കൗണ്‍സിലറോട് പരാതിപ്പെട്ടിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു. ചെറിയ മഴപെയ്യുമ്പോള്‍ കാര്യമായി ബാധിക്കില്ലെങ്കിലും കനത്തമഴ പെയ്യുന്നസമയത്ത് റോഡില്‍ കെട്ടിക്കിടക്കുന്ന വെള്ളം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് തീ ര്‍ക്കുകയാണ.്

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day