|    Mar 26 Sun, 2017 6:24 pm
FLASH NEWS

അഴുകിയ മല്‍സ്യം പിടികൂടി

Published : 7th April 2016 | Posted By: SMR

വിഴിഞ്ഞം: വിഴിഞ്ഞം ചന്തയ്ക്ക് സമീപത്ത് നിന്ന് അഴുകിയ മല്‍സ്യം നഗരസഭാ ഹെല്‍ത്ത് സ്‌ക്വാഡ് പിടികൂടി. ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് രണ്ട് ബോക്‌സുകളിലായി അമോണിയ കലര്‍ത്തി വച്ചിരുന്ന 25ഓളം അഴുകിയ ചൂര, ക്ലാത്തി മല്‍സ്യങ്ങള്‍ പടികൂടിയത്. മല്‍സ്യം വില്‍ക്കാന്‍ കൊണ്ടുവച്ചിരുന്ന കച്ചവടക്കാരി ഹെല്‍ത്ത് സ്‌ക്വാഡിനെ കണ്ട് കടന്നു കളഞ്ഞു.
ഇതരസംസ്ഥാന തൊഴിലാകളെ ലക്ഷ്യമിട്ടാണ് ഇവ വില്‍പ്പന നടത്തുന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ വിഴിഞ്ഞം, മുക്കോല, മുല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ പിടികൂടിയതായും അധികൃതര്‍ പറഞ്ഞു. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ദീപക്, ബെന്‍സ് ലാല്‍ നേതൃത്വത്തിലായിരുന്നു പരിശോധന.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക