|    Jan 22 Sun, 2017 11:54 pm
FLASH NEWS

അഴുകിയ കോഴിയറച്ചി വിറ്റഴിച്ചവര്‍ക്ക് 6 മാസ തടവും 3,500 റിയാല്‍ പിഴയും നാടു കടത്തലും ശിക്ഷ

Published : 21st August 2016 | Posted By: mi.ptk

മസ്‌കത്ത്: അഴുകിയ കോഴിയറച്ചി വിറ്റഴിച്ചവരെ നിസ്‌വയില്‍ പിടികൂടി. ആറു മാസത്തെ തടവും 3,500 റിയാല്‍ പിഴയും ഇവരുടെ മേല്‍ ചുമത്തി. തടവ് അനുഭവിച്ച ശേഷം നാടു കടത്താനും വിധിയില്‍ പറഞ്ഞു. ഉപയോക്തൃ സംരക്ഷണ പബ്‌ളിക് അഥോറിറ്റി ട്വിറ്ററില്‍ കുറിച്ചതാണിക്കാര്യം.
അടുത്തിടെ ബര്‍കയില്‍ കേടു വന്ന അരി വിറ്റതിന് ഉപയോക്തൃ സംരക്ഷണ പബ്‌ളിക് അഥോറിറ്റി  80,000 റിയാലിലധികം പിഴയും രണ്ടു വര്‍ഷത്തെ തടവും ആജീവനാന്ത നാടു കടത്തലും വിധിച്ചിരുന്നു. പ്രമുഖ കമ്പനിയില്‍ ചീത്തയായ അരി വില്‍ക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് മെയ് 10ന് അഥോറിറ്റി അവിടെ പരിശോധന നടത്തുകയുണ്ടായി. കേടു വന്ന 22 ടണ്‍ അരിയാണ് അന്ന് പിടിച്ചെടുത്തത്. റെയ്ഡിനെ തുടര്‍ന്ന്, ഇതുസംബന്ധിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. തങ്ങള്‍ കേടു വന്ന അരി വിറ്റിട്ടില്ലെന്നും ഭാവിയിലും ചെയ്യില്ലെന്നും സൂചിപ്പിച്ച് മെയ് 12ന് കമ്പനി ട്വിറ്ററില്‍ ഒരു അറിയിപ്പ് ഇറക്കുകയുണ്ടായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക