|    Oct 18 Wed, 2017 4:02 am
FLASH NEWS
Home   >  Todays Paper  >  page 10  >  

അഴീക്കോട് പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

Published : 3rd October 2017 | Posted By: fsq

 

കണ്ണൂര്‍: ഡോ. സുകുമാര്‍ അഴീക്കോടിന്റെ സ്മരണാര്‍ഥം കണ്ണൂര്‍ വേവ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. 15001 രൂപയും പ്രശസ്തിപത്രവും മൊമെന്റോയും അടങ്ങിയ പുരസ്‌കാരം എട്ടിനു വൈകീട്ട് അഞ്ചിന് താണ സാധു കല്യാണ മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ എം മുകുന്ദന്‍ സമ്മാനിക്കും. പി കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. ഇ പി ജയരാജന്‍ എംഎല്‍എ, ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, എ കെ നമ്പ്യാര്‍, സി ജയചന്ദ്രന്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഒ എന്‍ രമേശ്, ഒ ജയരാജന്‍, അഡ്വ. സി കെ രത്‌നാകരന്‍, പി നാരായണന്‍, കെ എം ബലരാമന്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക