|    Jan 21 Sat, 2017 7:00 pm
FLASH NEWS

അഴിയൂര്‍ സംഘര്‍ഷം; പോലിസിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു

Published : 7th October 2016 | Posted By: Abbasali tf

വടകര: കഴിഞ്ഞ ദിവസങ്ങളില്‍ അഴിയൂരില്‍ നടന്ന ലീഗ്-സിപിഎം സംഘര്‍ഷത്തിന്റെ പശ്ചാതലത്തില്‍ പോലീസിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ടിസിഎച്ച് ലത്തീഫിന്റെ വീടിന് നേരെ നടന്ന ബോംബേറും സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമത്തെ തുടര്‍ന്നുമാണ് പ്രദേശത്ത് സമാധാനന്തരീക്ഷം പുനസ്ഥാപിക്കാന്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നത്. അക്രമങ്ങളെ സര്‍വ്വകക്ഷി യോഗം അപലപിച്ചു. പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് രാത്രി നിശ്ചിത സമയത്തിനകം അടച്ചു പൂട്ടാനും,  പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച ചുമരെഴുത്തുകളും, പ്രചരണ ബോര്‍ഡുകളും സര്‍വ്വകക്ഷിയുടെ നേതൃത്വത്തില്‍ എടുത്തുമാറ്റാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ വടകര സി ഐ എ ഉമേഷ്, ചോമ്പാല എസ്‌ഐ എന്‍ പ്രജീഷ്, അഴിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ഇ ടി അയ്യൂബ്, വിവിധ രാഷ്ട്രീയ പാ ര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക