|    Feb 21 Wed, 2018 6:45 pm
FLASH NEWS

അഴിയൂര്‍ ബൈപാസ് സ്ഥലമെടുപ്പ്; രേഖകള്‍ സമര്‍പ്പിക്കില്ല

Published : 14th December 2017 | Posted By: kasim kzm

വടകര: പുതുച്ചേരി സര്‍ക്കാര്‍ മാതൃകയില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അഴിയൂര്‍ ബൈപാസ്സില്‍ സ്ഥലവും വീടും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് കമ്പോള വിലയും പുനരധിവാസവും ഉറപ്പാക്കണമെന്ന് അഴിയൂര്‍ ബൈപാസ് കര്‍മ്മസമിതി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ അവശ്യപ്പെട്ടു,.നാമമാത്ര തുക നല്‍കി ഒഴിപ്പിക്കല്‍ നടത്താനുള്ള ഗൂഡനീക്കത്തില്‍ പ്രതിഷേധിച്ച് യാതൊരു രേഖയും വടകര ലാന്‍ഡ് അക്വസിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കില്ലെന്ന് യോഗം പ്രഖ്യാപിച്ചു. സമരസംഘടനകളുമായി ചര്‍ച്ച നടത്തണമെന്നും ആവശ്യപ്പെട്ടു,സംഗമം കര്‍മ്മസമിതി സംസ്ഥാന സമിതി അംഗം പ്രദീപ് ചോമ്പാല ഉദ്ഘാടനം ചെയ്തു. മുന്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ അധ്യക്ഷയായി. മാഹി പള്ളി വികാരി ഫാദര്‍ ജറോം ചിങ്ങം തറ, കെ കുഞ്ഞിരാമന്‍. രാജേഷ് അഴിയൂര്‍, പറമ്പത്ത് ഉമ്മര്‍,’ പി കെ കുഞ്ഞിരാമന്‍, കെ അന്‍വര്‍ ഹാജി, കെ വി മോഹന്‍ദാസ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss