|    Jul 17 Tue, 2018 10:46 pm
FLASH NEWS

അഴിയൂര്‍ ബൈപാസ് : നഷ്ടപരിഹാരം വീണ്ടും വെട്ടിച്ചുരുക്കി

Published : 22nd September 2017 | Posted By: fsq

 

വടകര: നിര്‍ദ്ദിഷ്ട തലശ്ശേരി മാഹി ബൈപാസിലെ അഴിയൂര്‍ ഭാഗത്തെ സ്ഥലം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് വീണ്ടും തിരിച്ചടി. റവന്യൂ വകുപ്പ് തെയ്യാറാക്കിയ നഷ്ടപരിഹാരത്തുക പൂര്‍ണമായി തള്ളി ദേശീയപാത അതോറിറ്റി ഉത്തരവ് ഇറക്കിയതാണ് ഇതിന് കാരണമായാത്. റവന്യു വകുപ്പ് സ്ഥലം ഉടമകളെ ലാന്റ് അക്യുസിഷന്‍ തഹസില്‍ദാര്രുടെ ഓഫിസിലേക്ക് വിളിച്ചുവരുത്തി അറിയിച്ച നഷ്ടപരിഹാരത്തുകയാണ് ഇപ്പോള്‍ ദേശീയപാത അതോറിറ്റി വെട്ടിക്കുറച്ചത്. റവന്യു വകുപ്പ് പ്രഖ്യാപിച്ച നഷ്ടപരിഹാരം നാമമാത്രമാണെന്ന് കാണിച്ച് പ്രത്യക്ഷ സമരം നടത്തുന്നതിനിടയിലാണ് വീണ്ടും പ്രസ്തുത തുക പോലും കിട്ടാത്ത സ്ഥിതിവന്നന്നത്. ഭൂവുടമകള്‍ ഇക്കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് നഷ്ടപ്പെടുന്നവര്‍ക്ക് മാര്‍ക്കറ്റ് വില ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നം ഉന്നത അധികാരികളുമായ് ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇത് വെറും വാക്കായ് മാറിയിരിക്കുകയാണ്. നഷ്ടപരിഹാര തുക വെട്ടിച്ചുരുക്കിയതോടെ മുഖ്യമന്ത്രിയില്‍ വിശ്വസിച്ച ഭൂവുടമകള്‍ വെട്ടിലായി. കഴിഞ്ഞ 40 വര്‍ഷമായി അഴിയൂര്‍ മുതല്‍ കക്കടവ് വരെയുള്ള 80 കുടുംബങ്ങളാണ് ബൈപ്പാസിനായ് അക്വയര്‍ ചെയ്ത സ്ഥലത്ത് താമസിക്കുത്. ദേശീയപാതയുടെ റോഡിന് വേണ്ടി 40 വര്‍ഷമായി അളന്ന് തിട്ടപ്പെടുത്തിയ സ്വത്തുക്കള്‍ മാത്രമല്ല, അവിടങ്ങളില്‍ ജീവിതം തകര്‍ന്നടിഞ്ഞ കുറേ കുടുംബങ്ങളാണുള്ളത്. ഭൂമി ക്രയവിക്രയം ചെയ്യാനോ, പണയപ്പെടുത്താനോ, പുതുക്കിപണിയാനോ കഴിയാത്ത വീടുകളും സ്വത്തുക്കളുമാണ് അഴിയൂര്‍ ബൈപാസ് പ്രദേശത്ത് മരവിപ്പിച്ച് നിര്‍ത്തിയത്. 2013ല്‍ പ്രശ്‌നം പരിഹരിച്ച് കിട്ടുമെന്ന് ആശിപ്പിച്ച് ഭൂമിയുടെ എല്ലാ രേഖകളും സമര്‍പ്പിച്ചു. എന്നാല്‍ ഒരു പരിഹാരവും കണ്ടില്ല. ഇപ്പോള്‍ വീണ്ടും എല്ലാ രേഖകളും ആവശ്യപ്പെട്ടു. ഏറെ പ്രയാസപെട്ടാണ് വീണ്ടും രേഖകള്‍ തയ്യാറാക്കിയത്. കാലഹരണപ്പെട്ട നിയമത്തിന്റെ മറപിടിച്ച് തയ്യാറാക്കിയ നഷ്ടപരിഹാര പാക്കേജില്‍ റവന്യു വകുപ്പ് ഭേദഗതി വരുത്തിയെങ്കിലും ഒന്നും അംഗീകരിക്കുന്നില്ലെന്ന ദേശീയ പാത അതോറിറ്റിയുടെ കടുംപ്പിടുത്തത്തിന്റെ ഉത്തമ ഉദാഹരണമാണ് നഷ്ടപരിഹാരത്തുക വെട്ടിച്ചുരുക്കിയതിലൂടെ പുറത്തുവന്നത്. നഷ്ടപരിഹാരം നല്‍കുന്നതില്‍ ജനങ്ങളെ വഞ്ചിക്കുന്ന നടപടികളാണ് ദേശീയപാത അതോറിറ്റി സംസ്ഥാനത്തുടനീളം സ്വീകരിച്ചു വരുന്നതെന്ന് സമരസമിതി അഭിപ്രായം ഇതോടെ ശരിയാണെന്ന് തെളിഞ്ഞതായ് സമരസമിതി നേതാക്കളായ എടി മഹേഷ്, പ്രദീപ് ചോമ്പാല എന്നിവര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss