|    Jul 26 Wed, 2017 6:20 am
FLASH NEWS

അഴിയൂരില്‍ ആര്‍എസ്എസ് അക്രമത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു പരിക്ക്

Published : 2nd July 2016 | Posted By: SMR

വടകര: അഴിയൂരില്‍ ഹൈസ്‌കൂള്‍ പരിസരത്ത് ആര്‍എസ്എസ് നടത്തിയ അക്രമത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം.
അഴിയൂര്‍ ഹൈസ്‌കൂളിന് മുമ്പില്‍ എബിവിപി സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പട്ടാപ്പകല്‍ നശിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് എബിവിപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയായിരുന്ന അഴിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പ്രവേശന കവാടത്തില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് കൊണ്ട് വലിയ കൊടിമരം സ്ഥാപിക്കുകയായിരുന്നു.
ഇത് നാട്ടുകാര്‍ ചോദ്യം ചെയ്യുകയും എടുത്തുമാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇത് എടുത്തുമാറ്റാതെ നാട്ടുകാര്‍ക്ക് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തട്ടിക്കയറുകയാണുണ്ടായത്. കൊടിമരം എടുത്തുമാറ്റില്ലെന്ന് പറഞ്ഞ് സംഘം ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സ്ഥലത്തുണ്ടായിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു.
അക്രമത്തില്‍ പരിക്കേറ്റ എസ്ഡിപിഐ ഹൈസ്‌കൂള്‍ ബ്രോഞ്ച് പ്രവര്‍ത്തകരായ കൈതാല്‍ തയ്യില്‍ റഹീസ്(29),മാടോള്ളതില്‍ ആഷിഖ്(27), ഷാനിദ് പുനത്തില്‍(31) എന്നിവരെ മാഹി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഴിയൂര്‍ പഞ്ചായത്ത് ആര്‍എസ്എസ് കാര്യവാഹക് കുട്ടന്‍ എന്ന് വിളിപ്പേരുള്ള ഓന്തയില്‍ വിനീഷ്, കുട്ടന്‍ പറമ്പത്ത് അശ്വന്ത്, കച്ചേരിപറമ്പത്ത് സംഗീത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്.
മര്‍ദ്ദമമേറ്റന്നാരോപിച്ച് ഇവരും ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ട്. മാഹി ആശുപത്രി പരിസരത്ത് വെച്ചും എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് സംഘം വധഭീഷണി മുഴക്കി. പിന്നീട് മാഹി പോലിസ് സ്ഥലത്തെത്തിയാണ് സംഘാര്‍ഷാവസ്ഥ നിയന്ത്രിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക