|    Jul 21 Sat, 2018 5:33 am
FLASH NEWS

അഴിമുഖത്ത് മുങ്ങിയ ബോട്ട് ഉയര്‍ത്താനുള്ള ശ്രമം വീണ്ടും പരാജയം

Published : 28th September 2017 | Posted By: fsq

 

മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് മുങ്ങിയ മല്‍സ്യബന്ധന ബോട്ടായ നീതിമാന്‍ ഉയര്‍ത്താനുള്ള ശ്രമം തുടരെ പരാജയപ്പെടുന്നത് തുറമുഖ മേഖലയെ ആശങ്കയിലാക്കുന്നു.ബോട്ട് പൊക്കുന്നതിനുള്ള ശ്രമം ഇന്നലെയും തുടര്‍ന്നെങ്കിലും പരാജയമായിരുന്നു ഫലം. ഇന്നലെ ബോട്ട് കിടന്നിരുന്ന സ്ഥലത്ത് നിന്ന് സ്ഥാന ചലനമുണ്ടായി. പിന്നീട് അത് കണ്ടെത്തിയത് വൈകീട്ടോടെയാണ്. എഞ്ചിന്‍ റൂമില്‍ കയറി ബോട്ട് ഉയര്‍ത്താനുള്ള ശ്രമമാണ് ഇന്നലെ നടന്നത്. എന്നാല്‍ എഞ്ചിന്‍ റൂമില്‍ കയറി ചെളി പമ്പ് ചെയ്ത് കളയുന്നതിനുള്ള നീക്കം നടന്നെങ്കിലും മഴ മൂലം ഫലവത്തായില്ല. ഇതോടെ ഇന്ന് വീണ്ടും ജോലി തുടരാനാണ് തീരുമാനം. കഴിഞ്ഞ പത്തൊമ്പതിനാണ് ബോട്ട് അഴിമുഖത്ത് മുങ്ങിയത്. ബോട്ട് ഉയര്‍ത്തുന്ന കാര്യത്തി ല്‍ നേവിയും പോര്‍ട്ടും പിന്‍മാറുകയും പോര്‍ട്ട് ഇതിനായി സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കുകയും ചെയ്തു. ഈ ഏജന്‍സിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ ജോലികള്‍ നടക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss