|    Oct 16 Tue, 2018 1:09 pm
FLASH NEWS

അഴിമുഖത്ത് മുങ്ങിയ ബോട്ട് നീക്കാനായില്ല; എഞ്ചിനും പ്രൊപ്പല്ലറും വേര്‍പെട്ടു

Published : 29th September 2017 | Posted By: fsq

 

മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് മുങ്ങിയ മല്‍സ്യബന്ധന ബോട്ടിന്റെ എഞ്ചിനും പ്രൊപ്പല്ലറും ഉയര്‍ത്തി. എഞ്ചിന്‍ റുമില്‍ കൊളുത്തിട്ട് ബോട്ട് പൂര്‍ണമായും ഉയര്‍ത്താനുള്ള ശ്രമത്തിനിടയില്‍ എഞ്ചിനും പ്രൊപ്പല്ലറും പൊങ്ങി പോരുകയായിരുന്നു. ബുധനാഴ്ച രാത്രി തന്നെ ഇതിനുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഉയര്‍ത്തിയത്. അതേസമയം ബോട്ടിന്റെ ബോഡി ഇപ്പോഴും അഴിമുഖത്ത് കപ്പല്‍ ചാലില്‍ തന്നെ കിടക്കുന്നതിനാല്‍ വലിയ കപ്പലുകളുടെ പോക്ക് വരവ് നടക്കില്ല. തുറമുഖത്തേക്ക് വരാന്‍ കഴിയാതെ വലിയ കപ്പലുകള്‍ ഇപ്പോഴും പുറംകടലില്‍ കിടക്കുകയാണ്. ദുബയ് പോര്‍ട്ടിലേക്കാണ് കപ്പലുകള്‍ വരേണ്ടതെന്നിരിക്കെ പ്രശ്‌നത്തില്‍ ദുബയ് പോര്‍ട്ട് നിസംഗത പുലര്‍ത്തുന്നതായി ആക്ഷേപമുണ്ട്. സ്റ്റീമര്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഇതു സംബന്ധിച്ച് ദുബയ് പോര്‍ട്ടിന് കത്ത് നല്‍കിയെങ്കിലും മറുപടിയൊന്നും നല്‍കിയിട്ടില്ലന്നാണ് വിവരം. കഴിഞ്ഞ പത്തൊമ്പതിനാണ് നീതിമാന്‍ എന്ന മല്‍സ്യബന്ധന ബോട്ട് അഴിമുഖത്ത് കപ്പല്‍ ചാലില്‍ മുങ്ങിയത്. ബോട്ട് ഉയര്‍ത്തുന്ന കാര്യത്തില്‍ പോര്‍ട്ടും നേവിയും പിന്‍മാറുകയും സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കുകയുമായിരുന്നു. ആറ് ദിവസം കഴിഞ്ഞിട്ടും ഇവര്‍ക്ക് ബോട്ട് പൂര്‍ണമായും ഉയര്‍ത്തി മാറ്റാനായില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss