|    Nov 20 Mon, 2017 9:14 pm
FLASH NEWS

അഴിമുഖത്ത് ബോട്ട് ഇടിച്ച് ഓടിവള്ളം മുങ്ങി: അഞ്ചുപേരെ രക്ഷപ്പെടുത്തി

Published : 10th November 2017 | Posted By: fsq

 

മട്ടാഞ്ചേരി: കൊച്ചിന്‍ പോര്‍ട്ടിന്റെ സര്‍വേ ബോട്ടിടിച്ച് ഓടിവെള്ളം മുങ്ങി. ഫോര്‍ട്ടുകൊച്ചി അഴിമുഖത്തിനു സമീപം വല്ലാര്‍പാടം ഇന്റര്‍നാഷനല്‍ ടെര്‍മിനലിനടുത്ത് ഇന്നലെ രാവിലെ ഒമ്പതര യോടെയാണ് സംഭവം. ഗീവര്‍ഗീസ് ബോട്ട് ക്ലബ്ബിന്റെ സെന്റ്. ജോര്‍ജ് എന്ന വള്ളമാണ് മുങ്ങിയത്. വള്ളത്തിലുണ്ടായിരുന്ന അഞ്ചുപേരെ കോസ്റ്റല്‍ പോലിസിന്റെ ബോട്ടില്‍ രക്ഷിച്ച് കരക്കെത്തിച്ചു. വള്ളത്തിലുണ്ടായിരുന്ന മണികണ്ഠന്‍(30), റോബി (31), ഷിമോന്‍ (25), കിഷോര്‍ (27), വിഷ്ണു (26) എന്നിവരെയാണ് രക്ഷിച്ചത്. ആര്‍ക്കും പരിക്കില്ല. കോസ്റ്റല്‍ പോലിസ് എസ്‌ഐ മോര്‍ഗന്‍, എച്ച് സി ഗില്‍ബര്‍ട്ട്, ആന്റണി, ജേക്കബ്, വിനോദ് ഖന്ന എന്നിവര്‍ രക്ഷാ ദൗത്യത്തില്‍ പങ്കാളിയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക