|    May 26 Fri, 2017 11:16 am
FLASH NEWS

അഴിമതി: 332 കോടിയുടെ വൈദ്യുതി കരാര്‍ ലോകായുക്ത തടഞ്ഞു

Published : 8th October 2016 | Posted By: SMR

പനാജി: വൈദ്യുതി വകുപ്പിന്റെ 332 കോടിയുടെ കരാറുകള്‍ ഗോവ ലോകായുക്ത സ്‌റ്റേ ചെയ്തു. കരാറില്‍ ക്രമക്കേട് നടന്നുവെന്ന കോണ്‍ഗ്രസ്സിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. ഈമാസം 17ന് ഹാജരാവാന്‍ ആവശ്യപ്പെട്ട് സംസ്ഥാന വൈദ്യുതി മന്ത്രി, ചീഫ് സെക്രട്ടറി, ധനകാര്യ-ഊര്‍ജ സെക്രട്ടറിമാര്‍, ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ എന്നിവര്‍ക്ക് ലോകായുക്ത ജസ്റ്റിസ് പി കെ മിശ്ര നോട്ടീസയച്ചു. കോണ്‍ഗ്രസ് സംസ്ഥാന വക്താവ് സുനില്‍ കവാതങ്കറുടെ നേതൃത്വത്തില്‍ ഒരുസംഘം കോണ്‍ഗ്രസ് നേതാക്കളാണ് പരാതിയുമായി ലോകായുക്തയെ സമീപിച്ചത്. കരാര്‍ നടപ്പാക്കരുതെന്ന് ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ക്കും ഊര്‍ജ സെക്രട്ടറിക്കും ലോകായുക്ത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day