|    Jan 19 Thu, 2017 8:43 pm
FLASH NEWS

അഴിമതി: ഹരിയാന മുന്‍ സ്പീക്കര്‍ക്ക് ഏഴു വര്‍ഷം തടവ്

Published : 27th August 2016 | Posted By: SMR

ന്യൂഡല്‍ഹി: 20 വര്‍ഷം പഴക്കമുള്ള അഴിമതിക്കേസില്‍ ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ നേതാവും ഹരിയാന മുന്‍ സ്പീക്കറുമായ സത്ബീര്‍ സിങ് കഡിയനും 64 വയസ്സിനു മേല്‍ പ്രായമുള്ള മറ്റു നാലുപേര്‍ക്കും പ്രത്യേക കോടതി ഏഴു വര്‍ഷം വീതം തടവ് വിധിച്ചു. 66കാരനായ കഡിയന്‍ 50 ലക്ഷം രൂപ പിഴയുമൊടുക്കണം. യൂക്കോ ബാങ്ക് മുന്‍ അസിസ്റ്റന്റ് മാനേജര്‍ വിനായക് നാരായണന്‍ (64), ഐഐടി മുന്‍ വിദ്യാര്‍ഥി അനില്‍കുമാര്‍ മല്‍ഹോത്ര (65), യൂക്കോ ബാങ്ക് മുന്‍ സീനിയര്‍ മാനേജര്‍ സുനില്‍ ഗൊരാവര (70) എന്നിവര്‍ക്കുമാണ് സിബിഐ പ്രത്യേക ജഡ്ജി ജിതേന്ദ്രകുമാര്‍ മിശ്ര ശിക്ഷ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപറേറ്റീവിന്റെ 32.90 കോടി രൂപ കുറഞ്ഞ പലിശനിരക്കില്‍ നിക്ഷേപിച്ചതില്‍ 15 ലക്ഷത്തിലധികം രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക