|    Jan 17 Tue, 2017 11:00 pm
FLASH NEWS

‘അഴിമതി: സര്‍ക്കാരിന്റേത് വിരോധാഭാസം- സുധീരന്‍

Published : 11th July 2016 | Posted By: SMR

തിരുവനന്തപുരം: അഴിമതിക്കാരായ പോലിസ് ഉദ്യോഗസ്ഥരെ കൂടെനിര്‍ത്തി അഴിമതിക്കെതിരേ സംസാരിക്കുന്നത് വിരോധാഭാസമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ കുറ്റപ്പെടുത്തി. പങ്കെടുത്ത പോലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ യോഗത്തിന്റെ അധ്യക്ഷന്‍തന്നെ മാതൃഭൂമി ലേഖകനായിരുന്ന ഉണ്ണിത്താന്‍ വധശ്രമകേസില്‍ സിബിഐ അറസ്റ്റ് ചെയ്ത് ജയിലില്‍ക്കിടക്കാനിടയായ ഉദ്യോഗസ്ഥനാണ്. അഴിമതിക്കാരായ പോലിസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇങ്ങനെയുള്ള പോലിസ് ഉദ്യോഗസ്ഥരെ വേദിയിലിരുത്തി മഹത്വവല്‍ക്കരിച്ച് അഴിമതിക്കെതിരേ സംസാരിക്കുന്നത് വിരോധാഭാസമാണ്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും സുധീരന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക