|    Aug 20 Mon, 2018 9:44 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തുന്നത് മനോവീര്യം തകര്‍ക്കും; ഹൈക്കോടതിയില്‍ വിജിലന്‍സ് അണ്ടര്‍ സെക്രട്ടറി യുടെ സത്യവാങ്മൂലം

Published : 7th August 2018 | Posted By: kasim kzm

കൊച്ചി: അഭിപ്രായഭിന്നതയുള്ളവരെ ഇല്ലാതാക്കലല്ല അഴിമതി വിരുദ്ധ പ്രവര്‍ത്തനമെന്ന് സര്‍ക്കാരിന്റെ സത്യവാങ്മൂലം. അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളെ താഴ്ത്തിക്കെട്ടുന്നത് വിജിലന്‍സന്റെ യഥാര്‍ഥ ലക്ഷ്യം നഷ്ടപ്പെടാനും ഉദ്യോഗസ്ഥരെ നിഷ്‌ക്രിയരാക്കാനും മാത്രമേ സഹായിക്കുകയുള്ളൂവെന്ന് വിജിലന്‍സ് അണ്ടര്‍ സെക്രട്ടറി ആര്‍ ഗോപകുമാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു. അഴിമതി സംബന്ധിച്ച പരാതികളില്‍ വിജിലന്‍സ് ഡയറക്ടറുടെ അനുമതിയില്ലാതെ കേസെടുക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ കൊല്ലം സ്വദേശി എം. കെ സലീം നല്‍കിയ ഹരജിയിലാണ് വിജിലന്‍സ് വിശദീകരണം നല്‍കയത്.
ജില്ലകള്‍ തോറും വിജിലന്‍സ് യൂനിറ്റ് ഓഫീസുകള്‍ തിരുവനന്തപുരത്തേക്ക് പരാതികള്‍ അയക്കുന്ന പോസ്റ്റ് ഓഫീസുകളായി പ്രവര്‍ത്തിക്കുകയാണെന്നും ഇത്തരത്തില്‍ കിട്ടുന്ന പരാതികള്‍ എഡിജിപിയാണ് പരിശോധിച്ച് തീരുമാനമെടുക്കുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അഴിമതി വളര്‍ത്താന്‍ സാഹചര്യമൊരുക്കിയിരിക്കുകയാണെന്നും കോടതി ഇടപെടലുണ്ടാകണമെന്നുമാണ് ഹരജിയിലെ ആവശ്യം. ഏതെങ്കിലും നിഗമനത്തിെന്റ അടിസ്ഥാനത്തിലല്ല, അന്വേഷിച്ച് കഴമ്പുണ്ടെങ്കില്‍ മാത്രമേ തുടര്‍ നടപടികള്‍ പാടുള്ളൂവെന്ന കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെറ ഉത്തരവെന്ന് വിശദീകരണത്തില്‍ പറയുന്നു. പ്രവര്‍ത്തനത്തില്‍ ജാഗ്രത വേണമെന്നത് വിജിലന്‍സന്റെ ബാധ്യതയാണ്. പരാതിയിലെ ഗൗരവം നോക്കി വിജിലന്‍സിന് ഉടനടി കേസ് രജിസ്റ്റര്‍ ചെയ്യാനാവില്ല.
രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച കേസിലെ ആരോപണങ്ങള്‍ പൂര്‍ണമായും അസത്യമായ സന്ദര്‍ഭങ്ങള്‍ വിജിലന്‍സിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, പൂര്‍ണമായ അന്വേഷണത്തിന് ശേഷം കേസെടുക്കല്‍ പ്രായോഗികമല്ലാത്തതിനാല്‍ പരാതിയില്‍ കഴമ്പുണ്ടോയെന്ന് ഉറപ്പാക്കുകയാണ് പ്രാഥമികാന്വേഷണത്തിലൂടെ ചെയ്യുന്നത്.
വിജിലന്‍സ് ആസ്ഥാനത്ത് കേസുകള്‍ കൈകാര്യം ചെയ്യുന്നത് ഡയറക്ടര്‍ മാത്രമല്ല, എഡിജിപിയും ഐജി തലത്തിലുള്ള ഉദ്യോഗസ്ഥരും ഡയറക്ടറുടെ സഹായത്തിനുണ്ട്. ബെല്ലാരി ഖനി അഴിമതി കേസുകളടക്കം അന്വേഷിച്ച സിബിഐയില്‍ ഏറെ നാള്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് എഡിജിപി. പ്രാഥമികാേന്വഷണം നടത്തുകയെന്ന സിബിഐയുടെ രീതിയാണ് വിജിലന്‍സിനുമുള്ളത്. കോടതി വിധികളുടെ കൂടി പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരായ ഹരജി നിലനില്‍ക്കുന്നതല്ല. 2017 മാര്‍ച്ചിലും മെയിലുമായി പുറപ്പെടുവിച്ച ഉത്തരവിനും സര്‍ക്കുലറിനുമെതിരെ ഏറെവൈകിയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss