|    Jul 25 Tue, 2017 7:59 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അഴിമതി: രാജേന്ദ്രകുമാറിന് ജാമ്യം നല്‍കരുത്- സിബിഐ

Published : 24th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാറിന് അഴിമതിക്കേസില്‍ ജാമ്യം നല്‍കരുതെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. കേസിലെ സാക്ഷികള്‍ അടിക്കടി പ്രതികളില്‍ നിന്നു ഭീഷണി നേരിടുന്നുണ്ടെന്ന് പ്രത്യേക സിബിഐ ജഡ്ജി അരവിന്ദ്കുമാര്‍ മുമ്പാകെ സിബിഐ ബോധിപ്പിച്ചു.
രാജേന്ദ്രകുമാറിന് ജാമ്യം നല്‍കിയാല്‍ അദ്ദേഹം തെളിവ് നശിപ്പിക്കാനിടയുണ്ട്. അഴിമതിപ്പണത്തിന്റെ ഉല്‍ഭവത്തെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ട്. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്-സിബിഐ വ്യക്തമാക്കി. കുമാറിന്റെ ജാമ്യാപേക്ഷയില്‍ തീര്‍പ്പു കല്‍പിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക