|    Oct 16 Tue, 2018 3:48 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അഴിമതി : രഹസ്യാന്വേഷണ ബ്യൂറോ ഉദ്യോഗസ്ഥനു ജാമ്യമില്ല

Published : 29th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇഷ്ടമുള്ള സ്ഥലത്തേക്ക് സ്ഥലംമാറ്റം കിട്ടുന്നതിനു ജീവനക്കാരില്‍ നിന്ന് കോഴ വാങ്ങിയെന്ന കേസില്‍ രഹസ്യാന്വേഷണ ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടര്‍ കാമേശ്വറിനു പ്രത്യേക കോടതി ജാമ്യം നിഷേധിച്ചു. കേസില്‍ ഇടപെടാന്‍ സാധ്യതയുണ്ടെന്ന വാദം പരിഗണിച്ചാണ് കാമേശ്വറിനു കോടതി ജസ്റ്റിസ് വീരേന്ദര്‍ കുമാര്‍ ഗോയല്‍ ജാമ്യം നിഷേധിച്ചത്. തന്നെ ഇനി കസ്റ്റഡിയില്‍ വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് കാമേശ്വര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലിസ് ഇന്‍സ്‌പെക്ടര്‍ ബനയ്‌സിങ് മീണ, മധ്യസ്ഥരായ അരുണ്‍ തിവാരി, രാജന്‍ കുമാര്‍ എന്നിവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. നിയമനവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികളില്‍ നിന്ന് 10 ലക്ഷം രൂപയോളം കോഴപ്പണം കണ്ടെടുത്തിരുന്നു. രാജന്‍ കുമാറിന്റെ വീട്ടില്‍ നിന്ന് 1.6 കോടി രൂപയും കണ്ടെടുത്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss