|    Oct 23 Tue, 2018 12:40 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അഴിമതി : മുന്‍ ജഡ്ജിയടക്കം അഞ്ചു പേര്‍ അറസ്റ്റില്‍

Published : 22nd September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സ്വകാര്യ മെഡിക്കല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഒഡീഷ ഹൈക്കോടതി മുന്‍ ജഡ്ജിയടക്കം അഞ്ചുപേരെ സിബിഐ അറസ്റ്റ് ചെയ്തു. ഹൈക്കോടതി മുന്‍ ജഡ്ജി ഇശ്‌റത് മസനൂര്‍ ഖദ്ദാസിയെയും മറ്റു നാലുപേരെയുമാണ് അറസ്റ്റ് ചെയ്തത്. ജഡ്ജിയുടെ വസതിയിലടക്കം എട്ടിടങ്ങളില്‍ തിരച്ചില്‍ നടത്തിയശേഷമായിരുന്നു നടപടി. ഭുവനേശ്വറിലും ലഖ്‌നോയിലും പരിശോധന നടത്തിയിരുന്നു. ലഖ്‌നോയില്‍ പ്രസാദ് വിദ്യാഭ്യാസ ട്രസ്റ്റിന് കീഴിളുള്ള മെഡിക്കല്‍ കോളജ് ഉടമകളായ ബി പി യാദവ്, പലാഷ് യാദവ്, ഇടനിലക്കാരനായ ബിശ്വന്ത് അഗര്‍വാള്‍, ഹവാല ഇടപാടുകാരന്‍ രാംദേവ് സരസ്വത് എന്നിവരാണ് അറസ്റ്റിലായ മറ്റു നാലുപേര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss