|    Mar 24 Fri, 2017 5:32 pm
FLASH NEWS

അഴിമതി: മുന്‍ ഇഗ്‌നൊ വിസിക്ക് ജാമ്യം

Published : 23rd September 2016 | Posted By: SMR

ന്യൂഡല്‍ഹി: രണ്ട് സര്‍വകലാശാലകള്‍ക്ക് വിദൂര വിദ്യാഭ്യാസ കോഴ്‌സ് നടത്താന്‍ ചട്ടം ലംഘിച്ച് അനുമതി നല്‍കിയെന്ന കേസില്‍ ഇന്ദിരാഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്‌സിറ്റി (ഇഗ്‌നൊ) മുന്‍ വൈസ് ചാന്‍സലര്‍ വി എന്‍ രാജശേഖരന്‍ പിള്ളയ്ക്കും മറ്റ് രണ്ടുപേര്‍ക്കും സിബിഐ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. കോഴവാങ്ങി കോഴ്‌സിന് അനുമതി നല്‍കി എന്നാണ് കേസ്. അന്വേഷണത്തിനിടയില്‍ ഇവരെ അറസ്റ്റു ചെയ്യുകയോ അവര്‍ നിയമത്തിനു മുന്നില്‍ നിന്ന് ഒഴിഞ്ഞുമാറുകയോ ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. മുന്‍ പഞ്ചാബ് ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റി വി സി രജ്‌നേഷ് അറോറ, രജിസ്ട്രാര്‍ ആര്‍പിഎസ് ബേദി എന്നിവരാണ് ജാമ്യം ലഭിച്ച മറ്റു രണ്ട് പേര്‍.

(Visited 10 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക