|    Jul 22 Sat, 2017 4:25 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അഴിമതി: ബ്രസീല്‍ മുന്‍ പ്രസിഡന്റിന് ഒമ്പതര വര്‍ഷം തടവ്

Published : 14th July 2017 | Posted By: fsq

 

ബ്രസീലിയ: ബ്രസീല്‍ മുന്‍ പ്രസിഡന്റ് ലുലയെ (71) അഴിമതിക്കേസില്‍ ഒമ്പതര വര്‍ഷം തടവിനു ശിക്ഷിച്ചു. സമീപകാല ബ്രസീലിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവെന്ന നിലയിലാണ് ഇടതുകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയില്‍നിന്നുള്ള ആദ്യ പ്രസിഡന്റായ ലൂയിസ് ഇനാസ്യോ ലുല ഡ സില്‍വ എന്ന ലുല അറിയപ്പെട്ടിരുന്നത്. നാലു കേസില്‍കൂടി വിചാരണ നേരിടുന്ന ലുലക്ക് വിധിക്കെതിരേ അപ്പീല്‍ പോവാന്‍ അവസരമുണ്ടെന്ന് കോടതി വ്യക്തമാക്കി. കോടതി നടപടിയെ രാഷ്ട്രീയപ്രേരിതമെന്നാണ് ലുലയെ അനുകൂലിക്കുന്നവര്‍ പ്രതികരിച്ചത്.  2003-2006, 2006-2011 കാലങ്ങളില്‍ പ്രസിഡന്റ് സ്ഥാനത്തിരുന്ന ലുല അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ തിരിച്ചുവരവിനൊരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ക്കിടെയാണ് അഴിമതിക്കേസിലെ ശിക്ഷാവിധി. ഒഎഎസ്എസ്എ എന്ന എന്‍ജിനീയറിങ് സ്ഥാപനത്തിന് അനധികൃതമായി കരാര്‍ ലഭ്യമാക്കുന്നതിനായി 12 ലക്ഷത്തോളം ഡോളര്‍ മുന്‍ പ്രസിഡന്റ് കൈപ്പറ്റിയതായി ജഡ്ജി സെര്‍ജിയോ മോറോയുടെ വിധി പ്രസ്താവനയില്‍ പറയുന്നു. പൊതുമേഖലാ എണ്ണക്കമ്പനിയായ പെട്രോളെയോ ബ്രസീലെയ്‌റോയുമായി (പെട്രോബ്രാസ്) ബന്ധപ്പെട്ട കരാറുകള്‍ ലഭ്യമാക്കുന്നതിനായി കമ്പനി ലുലയുടെ കടലോര അപാര്‍ട്‌മെന്റ് പുതുക്കിനിര്‍മിച്ചതായി കോടതില്‍ സര്‍ക്കാര്‍ വാദിച്ചു. വര്‍ക്കേഴ്‌സ് പാര്‍ട്ടിയില്‍ നിന്നുതന്നെയുള്ള മുന്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ പെട്രോബ്രാസ് അഴിമതിക്കേസിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം കുറ്റവിചാരണ നടത്തി പുറത്താക്കിയിരുന്നു.അതേസമയം, ജഡ്ജി സെര്‍ജിയോ മോറോ പക്ഷപാതപരമായ നിലപാടുകള്‍ സ്വീകരിച്ചതായി ലുലയുടെ അഭിഭാഷകര്‍ ആരോപിച്ചു. മൂന്നുവര്‍ഷമായി നടക്കുന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് വിധിയെന്നും ഇതിനെതിരേ അപ്പീല്‍ പോവുമെന്നും അഭിഭാഷകര്‍ പറയുന്നു. എന്നാല്‍, വിധിയുടെ പശ്ചാത്തലത്തില്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതൃത്വ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് വിലയിരുത്തപ്പെടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക