|    Oct 19 Thu, 2017 2:50 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അഴിമതി: പെറു മുന്‍ പ്രസിഡന്റും ഭാര്യയും അറസ്റ്റില്‍

Published : 15th July 2017 | Posted By: fsq

 

ലിമ: വന്‍ അഴിമതി നടത്തിയെന്ന കുറ്റത്തിന് പെറു മുന്‍ പ്രസിഡന്റിനെയും ഭാര്യയെയും അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. വ്യാഴാഴ്ച വൈകീട്ടാണ് അവരെ കസ്റ്റഡിയിലെടുക്കാന്‍ കോടതി ഉത്തരവിട്ടത്. മുന്‍ പ്രസിഡന്റ് ഒലാന്‍ഡ ഹുമലയേയും ഭാര്യ നദീന ഹെറാദിയെയുമാണ് അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. 18 മാസത്തെ തടവുശിക്ഷയാണു വിധിച്ചിരിക്കുന്നത്. മുന്‍ പ്രസിഡന്റിന്റെ അഴിമതിക്കേസിനായി കോടതിയുടെ സമയം ചെലവഴിക്കുന്നത് ഇതു രണ്ടാംതവണയാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. 2011 പൊതുതിരഞ്ഞെടുപ്പില്‍ നിയമവിരുദ്ധ പ്രചാരണത്തിനായി 11 ദശലക്ഷം കോടി ഡോളര്‍ കരാറുകാരനില്‍ നിന്നു വാങ്ങിയെന്നു തെളിയിക്കാന്‍ സാധിച്ചുവെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. മുന്‍ പ്രസിഡന്റ് പരാജയപ്പെട്ട തിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നുവെന്നും പ്രോസിക്യൂഷന് തെളിയിക്കാനായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക