|    Jan 17 Tue, 2017 8:41 pm
FLASH NEWS

അഴിമതി നടന്നതായി എജി റിപോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമില്ല

Published : 6th October 2016 | Posted By: SMR

തിരുവനന്തപുരം: 35ാം ദേശീയഗയിംസുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായി അക്കൗണ്ടന്റ് ജനറലും സംസ്ഥാന ഒഡിറ്റ് ഡിപാര്‍ട്ട്‌മെന്റും സമര്‍പ്പിച്ച റിപോര്‍ട്ടുകളില്‍ പ്രത്യേക പരാമര്‍ശങ്ങളില്ലെന്നു മന്ത്രി ഇ പി ജയരാജന്‍ നിയമസഭയെ അറിയിച്ചു.
അക്കൗണ്ടന്റ് ജനറലും സംസ്ഥാന ഒാഡിറ്റ് ഡിപാര്‍ട്ട്‌മെന്റും സമര്‍പ്പിച്ച റിപോര്‍ട്ടിന് മറുപടി സമര്‍പ്പിച്ചു. നടപടിക്രമങ്ങളിലെ വീഴ്ചകള്‍ സംബന്ധിച്ച പരാമര്‍ശങ്ങളില്‍ വ്യക്തവും തൃപ്തികരവുമായ മറുപടി നല്‍കിയിട്ടുണ്ടെന്നും സി കൃഷ്ണനെ മന്ത്രി അറിയിച്ചു. റിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത സംസ്ഥാന കായികതാരങ്ങളുടെ പ്രകടനം സര്‍ക്കാര്‍ വിലയിരുത്തുന്നുണ്ട്. സര്‍ക്കാര്‍തലത്തില്‍ പുതിയ കായികവിദ്യാലയങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നു.
മുന്‍കാലത്ത് നേട്ടങ്ങളുണ്ടാക്കിയ താരങ്ങള്‍ അപമാനിക്കപ്പെട്ട സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി, പാറയ്ക്കല്‍ അബ്ദുല്ല, ഡോ. എന്‍ ജയരാജ് എന്നിവരെ മന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക