|    May 27 Sat, 2017 11:48 am
FLASH NEWS

അഴിമതി: ചൈനയില്‍ 4417 ഉദ്യോഗസ്ഥരെ ശിക്ഷിച്ചു

Published : 24th August 2016 | Posted By: SMR

ബെയ്ജിങ്: ചൈനയില്‍ അഴിമതി നിയന്ത്രണ ചട്ടങ്ങള്‍ ലംഘിച്ചതിന് ജൂലൈ മാസത്തില്‍ മാത്രം 4417 ഉദ്യോഗസ്ഥരെ ശിക്ഷിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര അച്ചടക്ക പരിശോധനാ കമ്മീഷന്‍ വെബ്‌സൈറ്റിലാണ് ചട്ടലംഘനങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.
അനധികൃതമായി ബോണസുകള്‍ നല്‍കുക, സേവനങ്ങള്‍ക്കു പ്രതിഫലമായി സമ്മാനങ്ങള്‍ നല്‍കുകയോ സ്വീകരിക്കുകയോ ചെയ്യുക, ഔദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗം തുടങ്ങിയ സംഭവങ്ങളിലാണ് ഇവര്‍ ശിക്ഷിക്കപ്പെട്ടത്. ഇത്തരത്തിലുള്ള 3044 കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2012ല്‍ ആരംഭിച്ച രാജ്യത്തെ സര്‍ക്കാര്‍, സൈനിക, പൊതുമേഖലാ സ്ഥാപന ഉദ്യോഗസ്ഥരെ ലക്ഷ്യംവച്ചുള്ള അഴിമതി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായാണ് ശിക്ഷാ നടപടികള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day