|    Jun 27 Tue, 2017 11:05 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അഴിമതി: ചൈനയില്‍ ശിക്ഷ ലഭിച്ചത് 10 ലക്ഷത്തോളം പേര്‍ക്ക്

Published : 25th October 2016 | Posted By: SMR

ബെയ്ജിങ്: കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ അഴിമതിക്കേസില്‍ ചൈനയില്‍ ശിക്ഷിക്കപ്പെട്ടത് 10 ലക്ഷത്തിലധികം പേര്‍. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹാസമ്മേളനം ആരംഭിച്ച സാഹചര്യത്തില്‍ സര്‍ക്കാരാണ് കണക്കുകള്‍ പുറത്തുവിട്ടത്. പ്രസിഡന്റ് സീ ജിന്‍പിങ് അധികാരത്തിലേറിയശേഷം അഴിമതിക്കെതിരേ ശക്തമായ നീക്കമാണ് നടത്തിവന്നത്. എന്നാല്‍, ദൗത്യം രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതിന് സിജിന്‍പിങ് ദുരുപയോഗപ്പെടുത്തിയെന്നും ആരോപണം നിലനില്‍ക്കുന്നുണ്ട്. ആരോപണം അദ്ദേഹം നിഷേധിക്കുകയാണ്. ഭരണ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് പാര്‍ട്ടി പ്ലീനം നടക്കുന്നത്.
പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കുന്നതുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ കൊണ്ടുവന്നേക്കുമെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 2013ലാണ് സി ജിന്‍പിങ് അധികാരത്തിലെത്തുന്നത്. ചെറിയ പദവിയിലുള്ള ഉദ്യോഗസ്ഥര്‍ മുതല്‍ ഉന്നതപദവിയിലുള്ള മന്ത്രിമാര്‍വരെ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. വന്‍ വ്യവസായികളും മാധ്യമപ്രവര്‍ത്തകരും ഇതിലുള്‍പ്പെടും. കൈക്കൂലി വാങ്ങിയവരും അധികാരം ദുര്‍വിനിയോഗം ചെയ്തവരുമാണ് ശിക്ഷിക്കപ്പെട്ടതെന്ന് സര്‍ക്കാര്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക