|    Oct 17 Tue, 2017 7:37 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അഴിമതി ചൂണ്ടിക്കാട്ടിയ കേന്ദ്രസര്‍വകലാശാല ജീവനക്കാരനെ പുറത്താക്കി

Published : 2nd August 2017 | Posted By: fsq

 

കാസര്‍കോട്: കേന്ദ്രസര്‍വകലാശാലയില്‍ നടക്കുന്ന അഴിമതിയെ കുറിച്ച് വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും കത്തയച്ചുവെന്നാരോപിച്ച് ജീവനക്കാരനെ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് രജിസ്ട്രാര്‍ പുറത്താക്കി. കണ്ണൂര്‍ സ്വദേശി രാജീവനെയാണ് പുറത്താക്കിയത്. 31ന് രാത്രിയാണ് ഇദ്ദേഹത്തോട് ഫോണിലൂടെ നാളെ മുതല്‍ ജോലിക്ക് വരേണ്ടെന്ന് നിര്‍ദേശിച്ചത്. 2009 മുതല്‍ ഇദ്ദേഹം യൂനിവേഴ്‌സിറ്റിയിലെ ഡെസ്പാച്ച് വിഭാഗത്തിലെ ജീവനക്കാരനാണ്. ഇയാളെ ഹൈദരാബാദിലെ ഒരു കമ്പനിയാണ് ഇവിടേക്ക് റിക്രൂട്ട് ചെയ്തത്. നേരത്തേയും അഴിമതി ചൂണ്ടിക്കാണിച്ചതിന് മറ്റുചില ജീവനക്കാരേയും പുറത്താക്കിയിരുന്നു. അഴിമതി ആരോപിച്ച് എഴുതിയ കത്തിലെ കൈപ്പട രാജീവന്റേതാണെന്ന് സംശയിച്ചാണ് ഇദ്ദേഹത്തെ പുറത്താക്കിയത്. കോടികളുടെ അഴിമതി നടക്കുന്ന കേന്ദ്രസര്‍വകലാശാലയില്‍ ഇതിനെതിരേ പ്രതികരിക്കുന്നവര്‍ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കുന്നത് പതിവായിട്ടുണ്ട്. യൂനിവേഴ്‌സിറ്റി നിയന്ത്രിക്കുന്നത് ഒരു കോക്കസാ ണ്. അതുകൊണ്ട് തന്നെ ഇവരെ കുറിച്ച് വിമര്‍ശിച്ചാല്‍ പോലും ചില ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നുണ്ടെന്ന് പരാതിയുണ്ട്. കലാപകേസുകളില്‍ പ്രതികളായി ജയിലില്‍ കിടന്ന രണ്ടുപേരെ ഇപ്പോഴും സംഘപരിവാരത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് യൂനിവേഴ്‌സിറ്റിയില്‍ ജോലിയില്‍ തുടരാന്‍ അനുവദിക്കുന്നത് വിവാദമായിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക