|    Mar 23 Thu, 2017 11:56 am
FLASH NEWS

അഴിമതി: കര്‍ണാടക മുന്‍ലോകായുക്തക്ക് കുറ്റപത്രം

Published : 5th August 2016 | Posted By: SMR

ബംഗളൂരു: അഴിമതിക്കേസില്‍ കര്‍ണാടക മുന്‍ ലോകായുക്ത വൈ ഭാസ്‌കര്‍ റാവുവിനെതിരേ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പ്രത്യേക ലോകായുക്ത കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. രാജ്യത്താദ്യമായാണ് അഴിമതിക്കേസുകള്‍ കൈകാര്യംചെയ്യുന്ന ലോകായുക്തക്കെതിരേ അഴിമതിക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌കൂടിയാണ് ഭാസ്‌കര്‍ റാവു. മകന്‍ അശ്വിന്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസിലെ ഏഴാംപ്രതിയാണ് അദ്ദേഹം. ഒരു കേസില്‍ പ്രതികളെ രക്ഷിക്കുന്നതിനു ക്രിമിനല്‍ ഗുഢാലോചന നടത്തുകയും തെളിവുകള്‍ പൂഴ്ത്തിവയ്ക്കുകയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കുറ്റകൃത്യം നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്.

(Visited 14 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക