|    Oct 17 Wed, 2018 10:25 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

അഴിമതി; ഐഎഎസ് ഉദ്യോഗസ്ഥയെ പുറത്താക്കി

Published : 13th September 2017 | Posted By: fsq

 

ഭോപാല്‍: അഴിമതിയാരോപണ വിധേയയായ മധ്യപ്രദേശ് വനിതാ ഐഎഎസ് ഉദ്യോഗസ്ഥയെ ഔദ്യോഗിക പദവികളില്‍ നിന്നു നീക്കി. സാക്ഷി കര്‍ണാവത്ത് ഐഎഎസിനെയാണ് സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് പദവിയില്‍ നിന്നു നീക്കം ചെയ്തത്. അഴിമതിയാരോപണത്തില്‍ 2013 ഒക്ടോബറില്‍ സാക്ഷിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പിരിച്ചുവിടാനുള്ള ഔദ്യോഗിക ഉത്തരവിറക്കിയത്. 1999 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് സാക്ഷി. 31 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് വരുത്തിയ കേസിലാണ് നടപടി. കേസില്‍ അഞ്ചു വര്‍ഷത്തേക്ക് തടവുശിക്ഷയും 2013ല്‍ വിധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പിരിച്ചുവിടല്‍ നടപടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss