|    Jul 27 Thu, 2017 12:45 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അഴിമതി: ഈ വര്‍ഷം അറസ്റ്റിലായത് 79 ഉദ്യോഗസ്ഥര്‍

Published : 28th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ 15 വരെയുള്ള കാലയളവില്‍ 112 അഴിമതിക്കേസുകളിലായി വിവിധ ഗവണ്‍മെന്റ് ഓഫിസുകളിലെ 34 ഗസറ്റഡ് ഉദ്യോഗസ്ഥരെയും 45 നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥരെയും സിബിഐ അറസ്റ്റ് ചെയ്തു. ഇക്കാലയളവില്‍ 530 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 393 എണ്ണത്തില്‍ കേസന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. 2015ല്‍ 1135ഉം 2014ല്‍ 1174ഉം 2013ല്‍ 1131ഉം കേസുകള്‍ സിബിഐ രജിസ്റ്റര്‍ ചെയ്തു. കേന്ദ്ര പേഴ്‌സനല്‍, പബ്ലിക് ഗ്രിവന്‍സസ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് ലോക്‌സഭയില്‍ അറിയിച്ചതാണിത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക