|    Jul 22 Sun, 2018 8:22 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അഴിമതി ആരോപണം : ഷിനവത്രയ്ക്ക് അഞ്ചുവര്‍ഷം തടവ്

Published : 28th September 2017 | Posted By: fsq

 

ബാങ്കോക്ക്: അഴിമതി ആരോപണത്തില്‍ മുന്‍ തായ് പ്രധാനമന്ത്രി യിങ്‌ലക് ഷിനവത്രയെ കോടതി അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചു. അരി സബ്‌സിഡി പദ്ധതി അട്ടിമറിക്കുന്നതില്‍ അവര്‍ കുറ്റകരമായ അനാസ്ഥ കാണിച്ചതായി സുപ്രിംകോടതി കണ്ടെത്തി. പദ്ധതിനടത്തിപ്പില്‍ ഷിനവത്ര 800 കോടി ഡോളറിന്റെ അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ആരോപണത്തെ തുടര്‍ന്നുണ്ടായ പട്ടാള അട്ടിമറിയില്‍ 2014ലാണ് അവര്‍ അധികാരമൊഴിഞ്ഞത്. ആരോപണങ്ങള്‍ അവര്‍ നിഷേധിച്ചിരുന്നു. കരാറില്‍ തിരിമറി നടക്കുന്നത് ഷിനാവത്ര അറിഞ്ഞിട്ടും അതു തടയാന്‍ നടപടിയെടുത്തില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, കോടതിവിധി പ്രതികൂലമായിട്ടും ഗ്രാമങ്ങളില്‍ ഷിനവത്രയുടെ ജനപ്രീതി വര്‍ധിച്ചതായാണ് റിപോര്‍ട്ടുകള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss