|    Oct 21 Sat, 2017 2:21 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അഴിമതി ആരോപണം : ശിവസേനാ മന്ത്രി രാജിസന്നദ്ധത അറിയിച്ചു

Published : 13th August 2017 | Posted By: fsq

 

മുംബൈ: അഴിമതിയാരോപണം നേരിടുന്ന ശിവസേനാ മന്ത്രി സുഭാഷ് ദേശായി രാജിസന്നദ്ധത അറിയിച്ചു. എന്നാല്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ദേശായിയുടെ രാജിസന്നദ്ധത നിരസിച്ചു. ബിജെപി മന്ത്രി പ്രകാശ് മെഹ്ത ചേരിവികസന പദ്ധതിയില്‍ അഴിമതി കാണിച്ചെന്ന പ്രതിപക്ഷ ആരോപണത്തെ തുടര്‍ന്ന് ഫഡ്‌നാവിസ് അദ്ദേഹത്തിനെതിരേ ലോകായുക്ത അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സുഭാഷ് ദേശായി രാജിസന്നദ്ധത അറിയിച്ചത്. സര്‍ക്കാരിന്റെ മഹാരാഷ്ട്ര വ്യവസായ വികസന കോര്‍പറേഷന്‍ (എംഐഡിസി) നാസിക്കില്‍ ഏറ്റെടുത്ത ഭൂമി പുനര്‍വിജ്ഞാപനം ചെയ്തതില്‍ സുഭാഷ് ദേശായി നിയമലംഘനം നടത്തിയെന്നാണു പ്രതിപക്ഷ ആരോപണം. ഇതേത്തുടര്‍ന്ന്, ദേശായിക്കെതിരേയും ലോകായുക്ത അന്വേഷണത്തിന് ഉത്തരവിടാമെന്നു പറഞ്ഞ ഫഡ്‌നാവിസ്, ലോകായുക്ത കേസ് പരിഗണിച്ചില്ലെങ്കില്‍ സ്വതന്ത്ര അന്വേഷണം നടത്താമെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന്, ഫഡ്‌നാവിസിനെ സന്ദര്‍ശിച്ച് തന്റെ രാജിസന്നദ്ധത അറിയിക്കുകയായിരുന്നു വ്യവസായമന്ത്രിയും ശിവസേനാ നേതാവുമായ സുഭാഷ് ദേശായി. തനിക്കെതിരായ അന്വേഷണത്തോടു സഹകരിക്കുമെന്നും ഫലം എന്തു തന്നെയായാലും അംഗീകരിക്കുമെന്നും ദേശായി പറഞ്ഞു. ശിവസേനാ അധ്യക്ഷന്‍ ഉദ്ദവ് താക്കറേയും അന്വേഷണം കഴിയുന്നതുവരെ രാജിവയ്‌ക്കേണ്ടതില്ലെന്നു പറഞ്ഞതായും ദേശായി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക