|    Nov 15 Thu, 2018 8:25 pm
FLASH NEWS

അഴിമതി ആരോപണം : നിരാകരിച്ച പരസ്യ ബോര്‍ഡുകള്‍ വീണ്ടും തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍

Published : 8th September 2017 | Posted By: fsq

 

തൃശൂര്‍: കഴിഞ്ഞ യു.—ഡി.—എഫ് ഭരണത്തില്‍ എല്‍.—ഡി.—എഫ് ഉന്നയിച്ച അഴിമതി ആരോപണത്തെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ നിരാകരിച്ച പരസ്യബോര്‍ഡുകള്‍ എല്‍.—ഡി.—എഫ് ഭരണത്തില്‍ കൗണ്‍സില്‍ അറിയാതെ വീണ്ടും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ തിരിച്ചെത്തി.കോര്‍പ്പറേഷന്‍ ഭരണ നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ് പരസ്യകമ്പനി പരസ്യബോര്‍ഡുകള്‍ സ്വന്തമാക്കിയതെന്ന് പറയുന്നു. യു.ഡി. എഫ് ഭരണത്തില്‍ നഗരത്തിലെ ട്രാഫിക് ഐലന്റുകളും ഫുട്പാത്തുകളും പൊതുസ്ഥലങ്ങളും ബസ്സ്റ്റാന്റും നഗരസഭാ കെട്ടിടങ്ങളുമെല്ലാം പരസ്യഏജന്‍സിക്ക് പരസ്യം വെക്കാന്‍ തീറെഴുതി നല്‍കിയതു വിവാദമായിരുന്നു. അതിന്റെ ഭാഗമായി വടക്കേച്ചിറ ബസ്സ്റ്റാന്റിനടുത്ത കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ സംരക്ഷണാവകാശത്തിലായിരുന്ന ദേവസ്വം ബോര്‍ഡ് ജംഗ്ഷനും തേക്കിന്‍കാടിന് ചുറ്റിലുമുള്ള ഫുട്പാത്തും പരസ്യ ഏജന്‍സിക്കും കൈമാറിയത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. ദേവസ്വം ബോര്‍ഡ് നല്‍കിയ പരാതിയനുസരിച്ച് പിന്നീടത് കോര്‍പ്പറേഷന്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് അതേ പരസ്യഏജന്‍സി ദേവസ്വം ബോര്‍ഡിനെ സ്വാധീനിച്ച് ഐലന്റ് നവീകരിച്ച് പരസ്യം വെക്കാനുള്ള അവകാശം സ്വന്തമാക്കുകയായിരുന്നു. 12 ലക്ഷത്തില്‍പരം രൂപ ചിലവാക്കിയാണ് ഏജന്‍സി ജംഗ്ഷന്‍ നവീകരിച്ചത്. എന്നാല്‍ ഏജന്‍സിക്ക് പരസ്യബോര്‍ഡ് വെക്കാനായി നല്‍കിയ അപേക്ഷ കൗണ്‍സില്‍ നിരാകരിക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡിന് സംരക്ഷണാവകാശം നല്‍കിയ സ്ഥലത്ത് ബോര്‍ഡിന്റെ സ്വന്തം ബോര്‍ഡ് വെക്കാമെന്നല്ലാതെ പരസ്യ ബോര്‍ഡ് വെക്കാനുള്ള അവകാശം വില്‍പന നടത്താനോ കൈമാറാനോ അവകാശമില്ലെന്നായിരുന്നു കൗണ്‍സില്‍ നിലപാട്. പരസ്യ ഏജന്‍സിയുമായി ഒത്തുകളിച്ചുള്ള അഴിമതി ആരോപിച്ച് ഇടതുപക്ഷ കൗണ്‍സിലര്‍മാരായിരുന്നു കൗണ്‍സിലില്‍ ശക്തമായ നിലപാട് എടുത്തത്. ഏതാനും യു.—ഡി.—എഫ് കൗണ്‍സിലര്‍മാരും ഇതേ നിലപാടെടുത്തു. ആവശ്യം കൗണ്‍സില്‍ തള്ളിയതിനെ തുടര്‍ന്ന് നാല് വര്‍ഷത്തിലേറെയായി ജംഗ്ഷനില്‍ പരസ്യ ബോര്‍ഡുകള്‍ വെച്ചിരുന്നി—ല്ല. കഴിഞ്ഞ ദിവസമാണ് കൗണ്‍സില്‍ അറിയാതെ പുതിയ പരസ്യ ബോര്‍ഡുകള്‍ ഐലന്റിന് ചുറ്റും പ്രത്യക്ഷപ്പെട്ടത്. യു.ഡി.എഫ് ഭരണത്തില്‍ പരസ്യകമ്പനിക്ക് നഗരം തീറെഴുതി നല്‍കിയതിനെതിരെ വന്‍ അഴിമതി ആരോപണം ഉയര്‍ന്നതാണ്. 18 കെട്ടിടങ്ങളും ബസ് സ്റ്റാന്റും പാര്‍ക്കും മറ്റും 10 വര്‍ഷത്തെ മെയ്ന്റനന്‍സ് ഉള്‍പ്പെടെ വാഗ്ദാനം ചെയ്തു പരസ്യവിതരണാവകാശം സ്വന്തമാക്കിയ പരസ്യഏജന്‍സി കരാറനുസരിച്ചുള്ള ഒരു പ്രവൃത്തിയും നിര്‍വ്വഹിച്ചിരുന്നില്ല. ജയ്ഹിന്ദ് മാര്‍ക്കറ്റ് കെട്ടിടത്തിലെ കംഫര്‍ട്ട് സ്റ്റേഷന്‍ അറ്റകുറ്റപണി ലക്ഷങ്ങള്‍ ചിലവാക്കി കോര്‍പ്പറേഷന്‍ നേരിട്ടാണ് നടത്തിയത്. ഇതുസംബന്ധിച്ച് ചിലവ് അംഗീകാരത്തിന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചക്ക് വന്നപ്പോള്‍, യു.—ഡി.—എഫ് ഭരണകാലത്തെ “പരസ്യ’ ഇടപാട് മൂലം കോര്‍പ്പറേഷന്‍ സ്വന്തം നിലയില്‍പോലും അറ്റകുറ്റപണി നടത്താനാകാത്ത സാഹചര്യം ഉണ്ടാ—യിരിക്കുന്നതായി ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി ആരോപിച്ചിരുന്നു. കരാര്‍ റദ്ദാക്കുമെന്നും ജയ്ഹിന്ദ് മാര്‍ക്കറ്റിലെ അറ്റകുറ്റപണിയുടെ ചിലവ് പരസ്യ ഏജന്‍സിയില്‍നിന്നും ഈടാക്കുമെന്നും ഡെപ്യൂട്ടി മേയര്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷെ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. അതിനിടയിലാണ് നഗരസഭ ദേവസ്വം ബോര്‍ഡിന് നല്‍കിയ ജംഗ്ഷന്‍ പരിപാലനാവകാശം നഗരസഭ അറിയാതെ പരസ്യ ഏജന്‍സി സ്വന്തമാക്കി പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചത്. കലക്ടര്‍ വിനോദ് റോയ് മുനിസിപ്പല്‍ ചെയര്‍മാനായിരിക്കേയാണ് പാലിയം റോഡ് വികസനത്തിനാവശ്യമായ സ്ഥലം ദേവസ്വം ബോര്‍ഡില്‍നിന്ന് വിലക്കു അനുവദിച്ചതിന് പകരമായി ഈ ജംഗ്ഷന്‍ നവീകരിച്ച് പരിപാലിക്കാനുള്ള അവകാശം ദേവസ്വം ബോര്‍ഡിന് നഗരസഭ നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss