|    Jul 21 Fri, 2017 4:27 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അഴിമതി : ആദായനികുതി കമ്മീഷണര്‍ അറസ്റ്റില്‍

Published : 14th July 2017 | Posted By: fsq

 

ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ റാഞ്ചി ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ തപസ് കുമാര്‍ ദത്തയെ സിബിഐ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് 3.5 കോടി രൂപയും 5 കിലോഗ്രാം സ്വര്‍ണവും സിബിഐ കണ്ടെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലും റാഞ്ചിയിലുമായി 18 ഇടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. 2016-17 കാലത്ത് നികുതി വകുപ്പിലെ മറ്റ് മൂന്ന് ഉദ്യോഗസ്ഥരും കൊല്‍ക്കത്തയിലെ വ്യാപാരികളുമായി ചേര്‍ന്ന് ദത്ത അഴിമതി നടത്തിയെന്നാണ് കേസ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക