|    Jan 20 Fri, 2017 3:01 am
FLASH NEWS

അഴിമതിയും ദാരിദ്ര്യവും ഇന്ത്യയുടെ പുരോഗതിക്ക് തടസ്സം: സര്‍വേ

Published : 28th August 2016 | Posted By: SMR

ന്യൂഡല്‍ഹി: അഴിമതിയും ദാരിദ്ര്യവും വര്‍ഗീയതയുമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബല്‍ ഷേപേഴ്‌സ് വാര്‍ഷിക സര്‍വേ 2016 റിപോര്‍ട്ട്. സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഴിമതിയാണ് രാജ്യത്തെ ഗുരുതരപ്രശ്‌നമായി ചൂണ്ടിക്കാട്ടിയത്.
ദാരിദ്ര്യവും വര്‍ഗീയതയുമാണ് അഴിമതിക്കു പിന്നാലെ രാജ്യത്തിന്റെ വികസനത്തെ പിന്നാക്കം നടത്തുന്നതെന്നും സര്‍വേ ഫലം പറയുന്നു. 49 ശതമാനം പേരും പ്രധാന പ്രശ്‌നമായി അഴിമതിയെ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ ദാരിദ്ര്യവും വര്‍ഗീയതയും മുഖ്യവിഷയമായി കാണുന്നത് 30 ശതമാനം വീതം വരും. മതസംഘടനകളും വര്‍ഗീയതയുമാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് കരുതുന്നവരുമുണ്ട്. 181 രാജ്യങ്ങളില്‍നിന്നുള്ള 26,000 പേരില്‍നിന്നു ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വേഫലം.
ആഗോളതലത്തില്‍ മനുഷ്യന്‍ നേരിടുന്ന വലിയ വെല്ലുവിളി കാലാവസ്ഥാ വ്യതിയാനമാണെന്നും പഠനത്തിലുണ്ട്. അതുകഴിഞ്ഞാല്‍, വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ആഭ്യന്തരസംഘര്‍ഷങ്ങളും മതസംഘര്‍ഷങ്ങളും ദാരിദ്ര്യവുമാണ്. ലോകത്തിന് പ്രതീക്ഷ നല്‍കുന്ന ചില ഘടകങ്ങളും സര്‍വേയില്‍ പ്രതിഫലിക്കുന്നു. സാങ്കേതികരംഗത്തുണ്ടായ വളര്‍ച്ചയാണ് അതിലൊന്ന്. സമീപഭാവിയില്‍ ഈ വളര്‍ച്ച കൂടുതല്‍ തൊഴിലവസരങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് 86 ശതമാനം പേരും അഭിപ്രായപ്പെട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക