|    Feb 28 Tue, 2017 11:46 am
FLASH NEWS

അഴിമതിയും കെടുകാര്യസ്ഥതയും; 31 സഹകരണ ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തില്‍

Published : 26th October 2016 | Posted By: SMR

പി പി ഷിയാസ്

തിരുവനന്തപുരം: ഡയറക്ടര്‍ ബോര്‍ഡിന്റെ അഴിമതിയും കെടുകാര്യസ്ഥതയുംമൂലം സംസ്ഥാനത്തെ 31 സഹകരണ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായ നിലയില്‍. സംസ്ഥാനത്ത് ആകെ സഹകരണമേഖലയില്‍ 99 ആശുപത്രികളാണുള്ളത്. ഇവയില്‍ ശമ്പളം നല്‍കുന്നത് സര്‍ക്കാര്‍ ആണെന്നതിനാല്‍ പ്രവര്‍ത്തനം നിലയ്ക്കുന്നത് പൊതു ആരോഗ്യ മേഖലയ്ക്കും സര്‍ക്കാരിനും തിരിച്ചടിയാണ്.
പ്രതിസന്ധി നേരിടുന്ന ആശുപത്രികളിലധികവും വയനാട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കൊല്ലം, കണ്ണൂര്‍ ജില്ലകളിലാണെന്നാണ് കണക്കുകള്‍ പറയുന്നത്. അഴിമതിയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍മൂലം പ്രവര്‍ത്തനം മന്ദഗതിയിലായ ആശുപത്രികള്‍ ഇനിയും തല്‍സ്ഥിതി തുടര്‍ന്നാല്‍ ഒട്ടുംതാമസിക്കാതെതന്നെ അവ പൂട്ടേണ്ട സ്ഥിതിയുണ്ടാവും.
മാനന്തവാടി , തിരുനെല്ലി പഞ്ചായത്ത്,  പറപ്പൂക്കര, പറപ്പൂര്‍,  വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ഡിസ്‌പെന്‍സറികളും, ചാവക്കാട് താലൂക്ക്  ഡിസ്‌പെന്‍സറിയുംമഹാത്മാഗാന്ധി മെമ്മോറിയല്‍ കോണിച്ചിറ, പുല്‍പ്പള്ളി ഇന്ദിരാഗാന്ധി മെമ്മോറിയല്‍ , ഗാന്ധി മെമ്മോറിയല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ മീനങ്ങാടി, വള്ളത്തോള്‍ നഗര്‍, പ്രിയദര്‍ശിനി,  കൈരളി ,  കൊടുങ്ങല്ലൂര്‍ ഹോസ്പിറ്റല്‍, മഹാത്മാഗാന്ധി സൂപ്പര്‍ സ്‌പെഷ്യല്‍  കുരിയച്ചിറ, മഹാത്മാ ആയുര്‍വേദിക്  റിസര്‍ച്ച് സെന്റര്‍, രാജീവ് ഗാന്ധി സദ്ഭാവന, മുളക്കുളം പഞ്ചായത്ത്,   കരിമ്പില്‍ കുഞ്ഞികോമന്‍ മെമ്മോറിയല്‍, ആലപ്പുഴ ജില്ലാ ഹോസ്പിറ്റല്‍ സഹകരണസംഘം, ഇ കെ നായനാര്‍ സഹകരണ ആശുപത്രി എടവണ്ണ, രാജീവ് ഗാന്ധി മെമ്മോറിയല്‍, എലത്തൂര്‍ കോ-ഓപറേറ്റീവ്, കൊട്ടാരക്കര താലൂക്ക് കോ-ഓപറേറ്റീവ്,  വേങ്ങാട് കോ-ഓപറേറ്റീവ് ആശുപത്രികള്‍. തൃശൂര്‍ പ്രൈവറ്റ് മെഡിക്കല്‍ ടെക്‌നീഷ്യന്‍സ്, സി കെ ചക്രപാണി സ്മാരകം, മലപ്പുറം ജില്ലാ ആയുര്‍വേദിക്, പരപ്പനങ്ങാടി, കോഴിക്കോട് റീജ്യനല്‍, കോഴിക്കോട് ഡിസ്ട്രിക്റ്റ് ആയുര്‍വേദ ഹോസ്പിറ്റല്‍ എന്നിവയാണ് പ്രതിസന്ധി നേരിടുന്ന ആശുപത്രികള്‍.
അതേസമയം, ഇത്തരം ആശുപത്രികളെ കുറിച്ച് വിശദമായി അന്വേഷണം നടത്തിയ ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സഹകരണമന്ത്രി എ സി മൊയ്തീന്‍ തേജസിനോട് പറഞ്ഞു. പല ആശുപത്രികളുടെയും നടത്തിപ്പിലാണ് പ്രശ്‌നമെന്നും പുതിയ കാലഘട്ടത്തിന് അനുയോജ്യമായ രീതിയില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ്, മാനേജ്‌മെന്റിന്റെ അഴിമതി, വായ്പയുടെ പലിശ കുടിശ്ശിക നല്‍കാന്‍ കഴിയാത്ത അവസ്ഥ, നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റു തടസ്സങ്ങള്‍ എന്നിവയാണ് സഹകരണ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ പിന്നോട്ടടിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day