|    Jan 24 Tue, 2017 2:42 pm
FLASH NEWS

അഴിമതിക്കേസ്: മലബാര്‍ സിമന്റ്‌സ് എംഡി അറസ്റ്റില്‍

Published : 6th September 2016 | Posted By: SMR

പാലക്കാട്: അഴിമതിക്കേസുമായി ബന്ധപ്പെട്ട് മലബാര്‍ സിമന്റ്‌സ് എംഡി കെ പത്മകുമാറിനെ  അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാനായി വിജിലന്‍സ് ഓഫിസിലേക്ക് വിളിച്ചുവരുത്തിയ ശേഷം ഇന്നലെ വൈകീട്ട് 5.30ഓടെയാണ് ഡിവൈഎസ്പി എം സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്കു ശേഷം തൃശൂര്‍ വിജിലന്‍സ് ജഡ്ജിക്കു മുമ്പാകെ ഹാജരാക്കും.
ഈ മാസം ഒന്നിന് വാളയാറിലെ മലബാര്‍ സിമന്റ്‌സ് ആസ്ഥാനത്തും പത്മകുമാര്‍ അടക്കം മൂന്ന് ഉന്നത ഉദ്യോഗസ്ഥരുടെ വസതികളിലും നടത്തിയ പരിശോധനയില്‍ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. കൂടാതെ, ഡെപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ ജി വേണുഗോപാല്‍, ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫ് എന്നിവരുടെ വീടുകളിലും പരിശോധന നടന്നു.
സിമന്റ് ഉല്‍പാദനത്തിനുള്ള അസംസ്‌കൃത വസ്തുവായ ഫ്‌ളൈ ആഷ് ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കരാറില്‍ ബാങ്ക് ഗ്യാരന്റി പുതുക്കാത്തതില്‍ അരക്കോടി രൂപയുടെയും ഡീലര്‍മാര്‍ക്ക് കമ്മീഷന്‍ ഇളവ് നല്‍കിയതിലൂടെ 2.7 കോടിയുടെയും നഷ്ടമുണ്ടായെന്നാണ് കേസ്.
മലബാര്‍ സിമന്റ്‌സിലെ ഒരു ജീവനക്കാരനും തൃശൂരിലെ പൊതുമേഖലാ സംരക്ഷണസമിതിയും വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ എംഡി സ്ഥാനത്തുനിന്ന് കെ പത്മകുമാറിനെ നീക്കംചെയ്തു. വ്യവസായ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സഞ്ജയ് എം കൗളിനാണ് പകരം ചുമതല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക