|    Feb 26 Mon, 2018 3:03 am
FLASH NEWS

അഴിമതിക്കേസിലെ അന്വേഷണത്തിന് പുറപ്പെടുവിച്ച സ്റ്റേ ഹൈക്കോടതി നീക്കി

Published : 31st January 2017 | Posted By: fsq

 

കൊച്ചി: ഏലൂര്‍ പാതാളത്തെ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ അന്വേഷണത്തിന് പുറപ്പെടുവിച്ചിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി. കേസില്‍ അന്വേഷണം തുടരാമെന്നും രണ്ടാഴ്ചക്കകം അന്വേഷണ പുരോഗതി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രതി ചേര്‍ക്കപ്പെട്ട ജലസേചന പ്രിന്‍സിപ്പല്‍ സെക്രട്ടറി വി ജെ കുര്യന്‍, ധനകാര്യ സെക്രട്ടറി കെ എം എബ്രഹാം എന്നിവര്‍ക്കെതിരെ കേസെടുക്കാനും അന്വേഷണത്തിനും സാധ്യത നിലനില്‍ക്കുന്നതാണോയെന്ന കാര്യം കൂടി അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നും സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരെ കേസെടുത്ത നടപടി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി വി ജെ കുര്യന്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. നേരത്തെ ഈ ഹരജിയില്‍ അന്വേഷണം കോടതി സ്റ്റേ ചെയ്തിരുന്നു.2013ലാണ് പാതാളത്തെ താല്‍ക്കാലിക ബണ്ടിനു പകരം സ്ഥിരം റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കാന്‍ ആരംഭിച്ചത്. നിര്‍മാണത്തില്‍ നാലുകോടി രൂപയുടെ നഷ്ടം പൊതുഖജനാവിന് ജലസേചനവകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരായ മാതാ കണ്‍സ്ട്രക്ഷന്‍സും കൂടി വരുത്തിയിട്ടുണ്ടെന്നാണ് വിജിലന്‍സ് നടത്തിയ ദ്രുത പരിശോധനയില്‍ കണ്ടത്തെിയത്. ചാലക്കുടി സ്വദേശി പി എല്‍ ജേക്കബ് നല്‍കിയ പരാതിയില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് മൂന്നു ദ്രുതപരിശോധനാ റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് സമര്‍പ്പിച്ചിരുന്നു. നാലുകോടി രൂപയുടെ അഴിമതിയുണ്ടായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജലസേചനവകുപ്പ് ഉദ്യോഗസ്ഥര്‍ കരാറുകാരനെതിരെ വിജിലന്‍സ് കേസെടുത്തത്. കുര്യനും എബ്രഹാമിനും പുറമെ ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ വിജയദാസ്, ജലസേചന ഭരണവിഭാഗം ചീഫ് എന്‍ജിനിയര്‍ ലതിക, സൂപ്രണ്ടിങ് എന്‍ജിനിയര്‍ സുനില്‍ ജോര്‍ജ്, അസി. എന്‍ജിനിയര്‍ ശിവാനന്ദന്, പദ്ധതിയുടെ കരാര്‍ ഏറ്റടെുത്തിട്ടുള്ള മാതാ കണ്‍സ്ട്രക്ഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാബു ചെറിയാന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.ദ്രുത പരിശോധന റിപ്പോര്‍ട്ടില്‍ തനിക്കും എബ്രഹാമിനുമെതിരെ അന്വേഷണത്തിന് ശിപാര്‍ശയില്ലെന്നും വിജിലന്‍സ് കോടതി ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കുര്യന്‍ ഹരജി നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസിന് സാധ്യത നിലനില്‍ക്കുന്നതാണോയെന്ന് അന്വേഷിക്കണമെന്ന നിര്‍ദേശത്തോടെ അന്വേഷണത്തിന് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ കോടതി നീക്കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss