|    Jan 24 Tue, 2017 4:36 am

അഴിമതിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം

Published : 17th July 2016 | Posted By: SMR

കൊച്ചി: പൊതുമരാമത്ത് മന്ത്രി അഴിമതിക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഓള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്‍. സര്‍ക്കാര്‍ കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ക്രമാതീതമായി പെരുകുകയാണ്. ഇത് എന്നുതരുമെന്ന് ആര്‍ക്കും അറിയാത്ത സാഹചര്യമാണ്. നിലവില്‍ 2,650 കോടി രൂപയുടെ കുടിശ്ശിക പൊതുമരാമത്ത്, ഇറിഗേഷന്‍, ഹാര്‍ബര്‍ വകുപ്പുകളിലായി കരാറുകാര്‍ക്ക് ലഭിക്കാനുണ്ട്.
ഇതില്‍ അടിയന്തര നടപടി വേണമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ സി ജോണ്‍, ജനറല്‍ സെക്രട്ടറി സണ്ണി ചെന്നിക്കര, വൈസ് പ്രസിഡന്റ് എച്ച് മുഹമ്മദ്, സെക്രട്ടറി ജോജി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക