|    May 29 Mon, 2017 2:06 am
FLASH NEWS

അഴിമതിക്കെതിരേ വിസില്‍ ബ്ലോവര്‍മാരെ വളര്‍ത്തണമെന്ന് വിജിലന്‍സ് ഡയറക്ടര്‍

Published : 14th September 2016 | Posted By: Navas Ali kn

vg

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഡിപാര്‍ട്ട്‌മെന്റുകളിലും പൊതുസ്ഥാപനങ്ങളിലും അഴിമതിക്കെതിരേ പ്രവര്‍ത്തിക്കുന്ന വിസില്‍ ബ്ലോവര്‍മാരെ വളര്‍ത്തിയെടുക്കാനും അവരുടെ കൂട്ടായ്മ രൂപപ്പെടുത്താനും അഞ്ചിന നിര്‍ദേശങ്ങളുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ സര്‍ക്കുലര്‍. സര്‍ക്കാര്‍ ഡിപാര്‍ട്ട്‌മെന്റുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ യൂനിവേഴ്‌സിറ്റികള്‍, ബോര്‍ഡ്- കോര്‍പറേഷനുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം വിസില്‍ ബ്ലോവര്‍മാരെ കണ്ടെത്തി വളര്‍ത്തിയെടുത്ത് അവരുടെ ഗ്രൂപ്പുകളും ശൃംഖലകളും വികസിപ്പിച്ചെടുക്കാന്‍ വിജിലന്‍സിന്റെ എല്ലാ യൂനിറ്റുകളും ഉദ്യോഗസ്ഥരും ജീവനക്കാരും പരിശ്രമിക്കണമെന്ന് സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. സ്ഥാപനങ്ങളെക്കുറിച്ചു പഠിച്ചും തുടര്‍ച്ചയായി സന്ദര്‍ശിച്ചും ഇന്റലിജന്‍സ് സംവിധാനം ഉപയോഗിച്ചും കേസന്വേഷണങ്ങളുടെ ഭാഗമായും വിസില്‍ ബ്ലോവര്‍മാരെ കണ്ടെത്തണമെന്നാണ് സര്‍ക്കുലറിലെ ആദ്യ നിര്‍ദേശം. അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കുകയാണ് അടുത്ത പടി. തുടര്‍ന്ന് വിസില്‍ ബ്ലോവര്‍മാരുടെ ഗ്രൂപ്പുകള്‍ക്ക് രൂപംനല്‍കുകയും ക്രമേണ ഗ്രൂപ്പുകള്‍ ശക്തിപ്പെടുത്തുകയും ചെയ്യണം. വിസില്‍ബ്ലോവര്‍മാരുടെ രജിസ്റ്റര്‍ തയ്യാറാക്കുകയും പുതുക്കുകയും ചെയ്യണം. വാട്‌സ്ആപ്പിലും വിസില്‍ബ്ലോവര്‍മാരുടെ ഗ്രൂപ്പുണ്ടാക്കാം. അഴിമതിക്കെതിരേ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനകളുമായും സാമൂഹികപ്രവര്‍ത്തകരുമായും മാധ്യമങ്ങളും മറ്റുമായി ബന്ധപ്പെട്ട് ഒരു ശൃംഖല രൂപപ്പെടുത്തുകയും സ്ഥലംമാറ്റത്തിനും പീഡനങ്ങള്‍ക്കുമെതിരേ ശക്തമായി പ്രതികരിക്കുകയും ചെയ്യണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. അഴിമതി തുറന്നു കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു പാരിതോഷികങ്ങളും പ്രോല്‍സാഹനങ്ങളും ലഭ്യമാക്കണം. അതിശക്തരായ അഴിമതി ലോബിയെ കടത്തിവെട്ടുന്നതിനു പുതിയ രീതികള്‍ ആവിഷ്‌കരിക്കണം. എസ് പിമാരാണ് വിസില്‍ ബ്ലോവിങിനുള്ള പുതിയ രീതികള്‍ വികസിപ്പിച്ചെടുക്കുകയും വഴികാട്ടിയായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത്. വിസില്‍ ബ്ലോവര്‍മാരെ കണ്ടെത്തി വളര്‍ത്തിയെടുക്കുകയും ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കുകയും വിസില്‍ ബ്ലോവര്‍ രജിസ്റ്റര്‍ തയ്യാറാക്കുകയും പുതുക്കുകയും ചെയ്യേണ്ടത് ഡിവൈഎസ്പിമാരും ഇന്‍സ്‌െപക്ടര്‍മാരുമാണ്.  അഴിമതി പുറത്തുകൊണ്ടുവരുന്നതിനു സഹായകമാവുന്ന ദേശീയ-അന്തര്‍ദേശീയ സംഭവവികാസങ്ങള്‍ ക്രോഡീകരിച്ച് ലഭ്യമാക്കേണ്ട ചുമതല വിജിലന്‍സിലെ നിയമോപദേഷ്ടാക്കള്‍ ഏറ്റെടുക്കണം. അഴിമതി സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാനും അഴിമതിക്കെതിരായ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്കും ഓണ്‍ലൈന്‍ സന്ദേശങ്ങള്‍ക്കും രൂപംനല്‍കേണ്ട ചുമതലയാണ് റിസര്‍ച്ച് ആന്റ് ട്രെയിനിങ് വിഭാഗത്തിനു നല്‍കിയിരിക്കുന്നത്. വിസില്‍ബ്ലോവര്‍മാര്‍ക്ക് പാരിതോഷികങ്ങളും നല്‍കി ശക്തിപ്പെടുത്താനുള്ള ചുമതല അഡീഷനല്‍ ഡിജി പിക്കാണ്. അഴിമതിക്കെതിരേ ശബ്ദിക്കാന്‍ ആരും തയ്യാറാവാത്ത ഈ ഘട്ടത്തില്‍ വിസില്‍ ബ്ലോവര്‍മാരെ സൃഷ്ടിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നത് ഏറെ ശ്രമകരമാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day