|    Feb 25 Sun, 2018 5:34 pm
FLASH NEWS

അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ലിസ്റ്റ് തയ്യാറാക്കി

Published : 22nd January 2017 | Posted By: fsq

 

മാനന്തവാടി: മാവോവാദികള്‍ തട്ടിക്കൊണ്ടുപോയേക്കുമെന്നു പോലിസ് കരുതുന്ന ജില്ലയിലെ അഴിമതിക്കാരായ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 48 ജീവനക്കാരുടെ വിവരങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി. പോലിസ് രഹസ്യാന്വേഷണ വിഭാഗമാണ് പട്ടിക തയ്യാറാക്കിയത്. നിലമ്പൂര്‍ കരുളായി വനമേഖലയില്‍ പോലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജ് താമസിച്ചിരുന്ന സ്ഥലത്തുനിന്ന് ലഭിച്ച പെന്‍ഡ്രൈവിലാണ് വയനാട്ടില്‍ സാധാരണക്കാരെയും ആദിവാസികളെയും ദ്രോഹിക്കുന്ന  ഉദ്യോഗസ്ഥര്‍ക്കെതിരായി നീക്കങ്ങള്‍ നടക്കുന്നതായുള്ള വിവരങ്ങള്‍ പോലിസ് കണ്ടെത്തിയത്. അഴിമതിക്കാരായ ഈ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി പൊതുജനങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള നീക്കമാണിതെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ആരൊക്കെയെന്നു കണ്ടെത്താന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് നിര്‍ദേശം നല്‍കിയത്. പൊതുജനങ്ങളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചാണ് പട്ടിക തയ്യാറാക്കിയത്. ഇതില്‍ 28 പേര്‍ വലിയ അഴിമതിക്കാരാണെന്നു കണ്ടെത്തിയിട്ടുണ്ട്. പട്ടികവര്‍ഗം, റവന്യൂ, പഞ്ചായത്ത്, പോലിസ് വകുപ്പുകളില്‍ പെട്ടവരാണ് ഭൂരിഭാഗം ഉദ്യോഗസ്ഥര്‍. ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം പദ്ധതിയില്‍ അഴിമതി നടത്തിയവര്‍, റിസോര്‍ട്ട്, ക്വാറി, മണല്‍ ലോബികള്‍ക്ക് ഒത്താശചെയ്ത ഉദ്യോഗസ്ഥര്‍, ബ്ലേഡ് മാഫിയയെ സഹായിച്ച പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് ഓവര്‍സിയര്‍മാര്‍, വില്ലേജ് ക്ലാര്‍ക്ക്, ഹെഡ്‌കോണ്‍സ്റ്റബിള്‍ തുടങ്ങിയവരുടെ ലിസ്റ്റാണ് സമര്‍പ്പിച്ചിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ ലിസ്റ്റ് ജില്ലാ പോലിസ് മേധാവിക്ക് സമര്‍പ്പിക്കുകയും അദ്ദേഹം ജില്ലാ കലക്ടര്‍ക്ക് കൈമാറുകയുമായിരുന്നു. ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങള്‍ അതാതു വകുപ്പുകള്‍ക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരേ നടപടികള്‍ ഉണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss