|    Oct 21 Sun, 2018 2:22 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അഴിമതിക്കാരനായ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം നടപ്പാക്കിയില്ലെന്ന്

Published : 20th September 2017 | Posted By: fsq

 

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രണ്ടു തവണ സ്ഥലംമാറ്റാന്‍ ശുപാര്‍ശ ചെയ്ത ഉദ്യോഗസ്ഥനെ ഗതാഗത വകുപ്പ് സംരക്ഷിക്കുന്നതായി ആക്ഷേപം. അഴിമതിക്കേസില്‍ പ്രതിയായ പാലക്കാട് ആര്‍ടിഒ എന്‍ ശരവണനെയാണ് ഗതാഗത വകുപ്പ് സംരക്ഷിക്കുന്നതെന്നാണു പരാതി. എഡിജിപി ടോമിന്‍ തച്ചങ്കരി പ്രതിയായ വിജിലന്‍സ് കേസില്‍ രണ്ടാം പ്രതിയാണു ശരവണന്‍. ഒരു വര്‍ഷക്കാലം പാലക്കാട് ആര്‍ടി ഓഫിസില്‍ ജോലി ചെയ്തുവന്നതിനാലും അഴിമതിയുടെ പശ്ചാത്തലമുള്ളതു കൊണ്ടും ശരവണനെ ഉത്തര മേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഓഫിസിലേ—ക്ക് മാറ്റാനായിരുന്നു ശുപാര്‍ശ. എന്നാല്‍ നാലു മാസം പിന്നിട്ടിട്ടും ആര്‍ടിഒയെ സര്‍ക്കാര്‍ മാറ്റിയിട്ടില്ല. നേരത്തെ കോഴിക്കോട്ടേക്കു ശരവണനെ സ്ഥലംമാറ്റിയെങ്കിലും അഞ്ച് ദിവസത്തിനുള്ളില്‍ പാലക്കാട്ടേക്ക് തിരികെനിയമിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss