|    Oct 20 Fri, 2017 9:53 pm
FLASH NEWS

അഴിത്തല ഫിഷ്‌ലാന്റിങ് സെന്റര്‍നിര്‍മാണം ഉടന്‍ ആരംഭിക്കും

Published : 13th July 2017 | Posted By: fsq

 

വടകര: നഗരസഭയിലെ ആയിരക്കണക്കിന് മല്‍സ്യതൊഴിലാളികളുടെ സ്വപ്‌നമായ അഴിത്തല ഫിഷ്‌ലാന്റിങ് സെന്റര്‍ നിര്‍മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കും. പതിനഞ്ച് വര്‍ഷ മുമ്പ് വാങ്ങിയ ഭൂമിയില്‍ ഏറെ കടമ്പകള്‍ ശേഷമാണ് നിര്‍മാണം തുടങ്ങുന്നത്. 25 ലക്ഷം രൂപയുടെ നിര്‍മാണ പ്രവൃത്തി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഏറ്റെടുത്തിരിക്കുന്നത്. ബോട്ടുകള്‍ തീരത്തേക്ക് അടുക്കാനുള്ള പ്ലാറ്റ് ഫോമിന്റെ നിര്‍മാണമാണ് ആദ്യഘട്ടമെന്ന നിലയില്‍ നടക്കുക. 5 ലക്ഷം രൂപ ചെലവില്‍ ചെയ്യുന്ന ഈ നിര്‍മാണ പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് അധികൃതര്‍ അറിയിച്ചത്. കടല്‍ഭിത്തി കാരണം സുഖമമായി മല്‍സ്യബന്ധനം നടത്താനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് അഴിത്തല സാന്റ്ബാങ്ക്‌സിന് കിഴക്കു ഭാഗത്തുള്ള 50 സെന്റ് ഭൂമി ഫിംഷിങ് ലാന്റ് സെന്ററാക്കാനുള്ള തീരുമാനം അധികൃതര്‍ എടുത്തത്. എന്നാല്‍ ഈ സ്ഥലം വാങ്ങാനായി മുനിസിപാലിറ്റി തുക നല്‍കിയെങ്കിലും പരിമിതമായതിനാല്‍ മല്‍സ്യതൊഴിലാളകളും കൂടി പിരിച്ചെടുത്ത പണം ഉപയോഗിച്ചായിരുന്നു ഈ സ്ഥലം കൈവശപ്പെടുത്തിയത്. ഇതിന് ശേഷം ചുറ്റുമതില്‍ നിര്‍നിച്ചതല്ലാതെ മറ്റു പ്രവൃത്തികളൊന്നും നടന്നിരുന്നില്ല. സെന്ററിനോട് അധികൃതര്‍ കാണിച്ച അവഗണനക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നെങ്കിലും പ്രവൃത്തി ആരംഭിക്കാന്‍ നഗരസഭ അധികൃതര്‍ തയ്യാറായിരുന്നില്ല. ഈ സമയത്താണ് മത്സ്യതൊഴിലാളികള്‍ തന്നെ മുന്‍കൈയെടുത്ത് ഫണ്ട് സ്വരൂപിച്ച് നിര്‍മാണ പ്രവൃത്തി ആരംഭിക്കാന്‍ തീരുമാനിച്ചതും ഇതിന്റെ അടിസ്ഥാനത്തില്‍ കല്ലുകള്‍ കൊണ്ട് ബണ്ട് നിര്‍മിച്ചതും.തുടര്‍ന്നുള്ള പ്രവൃത്തികള്‍ ചെയ്ത് പൂര്‍ത്തീകരിക്കാനുള്ള സമയത്താണ് നഗരസഭ ഇടപെട്ട് പ്രവൃത്തികള്‍ നിര്‍ത്തിവപ്പിച്ചത്. ഇക്കാരണത്താല്‍ തന്നെ പ്രവൃത്തി ആരംഭിക്കാന്‍ മുന്‍കൈയെടുത്ത പലരും ഒഴിഞ്ഞു മാറി. മറ്റുള്ള നിര്‍മാണ പ്രവൃത്തികളും നടത്തി ഉദ്ഘാടനം ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുമ്പോഴായിരുന്നു നഗരസഭയുടെ ഒടുങ്ങനെയുള്ള നടപടി വന്നത്. ഇത് മല്‍സ്യതൊഴിലാളികളില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. പിന്നീട് പ്രദേശത്തെ വിവിധ പാര്‍ട്ടി നേതാക്കളും തൊഴിലാളി സംഘടനനേതാക്കളും നഗരസഭ ചെയര്‍മാനുമായി ചര്‍ച്ച ചെയ്ത് പ്രവൃത്തി ആരംഭിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ചോമ്പാല്‍ ഹാര്‍ബര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്ന പ്രദേശമാണ് താഴെഅങ്ങാടി. എന്നാല്‍ ഇവിടെ വള്ളം അടുപ്പിക്കാനും മത്സ്യ കച്ചവടം നടത്താനും പ്രത്യേക സ്ഥലമില്ലെന്നതാണ് പ്രധാനം പ്രശ്‌നം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ 1.70 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഈ ഫണ്ട് അനുവദിച്ച് കിട്ടാന്‍ വേണ്ടി അധികൃതരുടെ ഭാഗത്ത് നിന്നും പ്രയത്‌നിച്ചിട്ടില്ലെന്നാണ് ആരോപണം ഉയരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക