|    Jan 23 Mon, 2017 6:06 am
FLASH NEWS

അള്‍ജീരിയന്‍ യുദ്ധക്കപ്പല്‍ എഎന്‍എസ് എസ്സാദ്ജര്‍ കൊച്ചിയില്‍

Published : 3rd August 2016 | Posted By: SMR

കൊച്ചി: നൂറ്റിയെട്ടംഗ സംഘവുമായി അല്‍ജീരിയന്‍ നാവിക യുദ്ധക്കപ്പല്‍ എഎന്‍എസ് എസ്സാദ്ജര്‍ കൊച്ചിയിലെത്തി. വെള്ളിയാഴ്ചവരെ യുദ്ധക്കപ്പല്‍ കൊച്ചി തീരത്തുണ്ടാവും. കപ്പലിന്റെ കമാന്‍ഡിങ് ഓഫിസറായ കമാന്‍ഡര്‍ ചാലബി അഹ്‌സീന്‍, മിഷന്‍ കമാന്‍ഡര്‍ കാപ്റ്റന്‍ ചൗചെയ്ന്‍ മൊഹമ്മദ് എല്‍ മോള്‍ഡി എന്നിവര്‍ ദക്ഷിണ നാവികസേനാ കമാന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് റെയര്‍ അഡ്മിറല്‍ ആര്‍ ബി പണ്ഡിറ്റുമായി കൂടിക്കാഴ്ച നടത്തി. കപ്പല്‍ അധികൃതരും ദക്ഷിണ നാവികസേനാ കമാന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് റെയര്‍ അഡ്മിറലുമായി ചര്‍ച്ചകള്‍ നടത്തും. നേരത്തേ അല്‍ജീരിയന്‍ യുദ്ധക്കപ്പലുകളായ എഎന്‍എസ് അദാഫര്‍, എഎന്‍എസ് എല്‍ ഫത്തേഹ് കൊച്ചിയില്‍ സന്ദര്‍ശനത്തിനെത്തിയിരുന്നു. ജിദ്ദയിലേക്കുള്ള യാത്രയ്ക്കിടയിലാണ് എഎന്‍എസ് എസ്സാദ്ജര്‍ കൊച്ചി തീരത്തണഞ്ഞത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക