|    Jan 22 Sun, 2017 11:54 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

അല്‍ സുബാറ ലോക പൈതൃക പദ്ധതിയിലേക്ക്

Published : 2nd August 2016 | Posted By: sdq

ദോഹ: ലോക പൈതൃക പഠന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അല്‍ സുബാറയുടെ ചരിത്രം വീണ്ടെടുക്കാന്‍ യുനെസ്‌കോ ശ്രമം. ഇതോടെ ഖത്തറിന്റെ പ്രാചീന സംസ്‌കാരത്തിന്റെ കഥ പറയുന്ന അല്‍ സുബറ ലോക പൈതൃക പദ്ധതിയിലേക്കെത്തുകയാണ്. യുനെസ്‌കോയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി സുബാറയില്‍ ചരിത്രാന്വേഷണം തേടുമെന്ന് ഖത്തര്‍ മ്യൂസിയം അറിയിച്ചു. ലോക പൈതൃകം പുതിയ തലമുറയ്ക്കു പഠിക്കാവുന്ന തരത്തില്‍ അപഗ്രഥിച്ച് സൂക്ഷിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചരിത്രാന്വേഷികളെ ഉള്‍പ്പെടുത്തി സുബാറയുടെ ചരിത്രം മണ്ണിനടിയില്‍ നിന്ന് പുറത്തെത്തിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ചരിത്ര വസ്തുക്കള്‍ തേടുന്നതും സംരക്ഷിക്കുന്നതും സംബന്ധിച്ചുള്ള വിഷയങ്ങളില്‍ യുവതലമുറയുടെ ശ്രദ്ധ എത്തിക്കാനും യുനെസ്‌കോ ലക്ഷ്യമിടുന്നു. അതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ ഉള്‍പ്പെടെയുള്ള ചരിത്രാന്വേഷികളെ സുബാറയില്‍ എത്തിക്കും. പുരാവസ്തു ശാസ്ത്രത്തിലും ചരിത്ര സ്മാരകങ്ങളുടെ പുനരുദ്ധാരണത്തിലും വിദഗ്ധരായവരെയും സംഘത്തില്‍ ഉള്‍പ്പെടുത്തും. ജിസിസി രാജ്യങ്ങള്‍ക്ക് പുറമെ നിന്നുള്ളവരെയും പദ്ധതിയുടെ ഭാഗമാക്കുമെന്ന് ഖത്തര്‍ മ്യൂസിയം അറിയിച്ചു. രണ്ട് ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ഒന്നാം ഘട്ടം 2016 ഒക്ടോബറില്‍ തുടങ്ങി 2017 മെയില്‍ സമാപിക്കും. പ്രാദേശീയവും അന്താരാഷ്ട്രതലത്തിലുമുള്ള 70 പേരാണ് ഇതില്‍ സംബന്ധിക്കുക. രണ്ടാം ഘട്ടം 2017 ഒക്ടോബര്‍ മുതല്‍ 2018 മെയ് വരെയായിരിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചരിത്രാന്വേഷണത്തിന്റെ ഭാഗമാവാന്‍ താല്‍്പര്യമുള്ളവരെ ക്ഷണിച്ചിട്ടുണ്ട്. 18-19 നൂറ്റാണ്ടില്‍ വളര്‍ന്ന വ്യാപാര കേന്ദ്രമാണ് അല്‍ സുബാറ. 1811 ന് മുമ്പേ നശിച്ച വ്യാപാര കേന്ദ്രം 1900 ഓടേ പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ടു. കുവൈത്ത് കടല്‍ വ്യാപാരികളാണ് ഈ കേന്ദ്രം ശ്രദ്ധയില്‍ കൊണ്ടുവന്നത്. ഇന്ത്യന്‍ മഹാസമുദ്രം, അറേബ്യ, പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുമായി വ്യാപാര ബന്ധങ്ങള്‍ ഉണ്ടാക്കിയിരുന്നത് അല്‍ സുബാറ വഴിയായിരുന്നു എന്നതിന്റെ സൂചനകള്‍ ചരിത്രാന്വേഷകര്‍ക്ക് ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്.
പഴയ നഗരത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോള്‍ മണല്‍ മൂടിയിരിക്കുകയാണ്. പള്ളി, നിരത്തുകള്‍, വീടുകള്‍, മല്‍സ്യക്കുടിലുകള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതായിരുന്നു അല്‍ സുബാറ. അവിടുത്തെ തുറമുഖങ്ങളും ഇരട്ട പാളികളുള്ള ചുമര്‍, അഴുക്കുചാല്‍, മതിലുകള്‍, ഖബര്‍സ്ഥാന്‍ എന്നിവയുടെ അവശിഷ്ടങ്ങള്‍ തുടങ്ങിയവ അന്നത്തെ ജീവിതത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ശേഷിയുള്ളവായി ഇന്നും മണ്ണിനടിയില്‍ നില്‍ക്കുകയാണ്. അല്‍ സുബാറയില്‍ ചെറിയ ഭാഗത്ത് മാത്രമാണ് ചരിത്രം തേടിയുള്ള ഉല്‍ഖനനം നടന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക