|    Sep 25 Tue, 2018 3:40 am
FLASH NEWS
Home   >  Pravasi  >  Gulf  >  

അല്‍ മദീന ഗ്രൂപ്പ് ഒരു കോടി നല്‍കി കേരള സഹായത്തിന് തുടക്കം കുറിച്ചു

Published : 19th August 2018 | Posted By: ke

ദുബയ്: യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ റീട്ടയില്‍ സ്ഥാപനമായ അല്‍ മദീന ഗ്രൂപ്പ്് പ്രളയം ദുരന്തം അനുഭവിക്കുന്ന കേരളത്തില്‍ ഒരു കോടി രൂപ നല്‍കി സഹായം ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സാധാരണ തങ്ങള്‍ ചെയ്യുന്ന സഹായങ്ങള്‍ പുറത്തറിയിക്കാറില്ലെന്നും ഇക്കാര്യം പരസ്യപ്പെടുത്തുന്നത് മറ്റുള്ള സ്ഥാപനങ്ങള്‍ക്ക് പ്രചോദനം നല്‍കാനാണന്നും ഗ്രൂപ്പ് എംഡി അബ്ദുല്ല പൊയില്‍ പറഞ്ഞു. ഒരു ദിവസത്തെ വേതനം നാട്ടിലേക്ക് എത്തിക്കണമെന്ന് സ്വയം ആവശ്യപ്പെട്ട തങ്ങളുടെ ജീവനക്കാരുടെ പിന്തൂണയോടെ കഷ്ടപ്പെടുന്ന മലയാളികള്‍ക്ക് സഹായം ചെയ്യുന്നതില്‍ ആത്മ വിശ്വാസം ഏറെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരും സ്ഥാപനവും നല്‍കുന്ന ആദ്യ സഹായത്തില്‍ അര കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും പകുതി സന്നദ്ധ സംഘടകള്‍ക്കുമാണ് നല്‍കിയിരിക്കുന്നത്. 1972 ല്‍ യുഎഇയില്‍ ആരംഭിച്ച അല്‍ മദീന ഗ്രൂപ്പ് സൗദി അടക്കമുള്ള വിവിധ ജിസിസി രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ആയിര കണക്കിന് ടൂത്ത് ബ്രഷുകള്‍, പുതപ്പുകള്‍, ബെഡ്ഷീറ്റ്, തലയണ തുടങ്ങിയവകളും നാട്ടിലെത്തിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ അയ്യൂബ്, ഹാരിസ്, മുഹമ്മദലി, ഫാസില്‍ മൂസ എന്നിവരും സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss